പാലക്കാട് : പാലക്കാട് നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളയാർ ദേശീയ പാതയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചുള്ളിമടപേട്ടക്കാടാണ് സംഭവം. കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
തുടർന്ന് പോലീസ് എത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്ന യുവതിയെ പോലീസ് പിടികൂടി. പെരുമ്പാവൂരിൽ നിന്ന് അങ്കമാലി പോലീസാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. പശ്ചിമ ബംഗാൾ സ്വദേശിയാണ് യുവതിയെന്നാണ് വിവരം.