അട്ടപ്പാടി : സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പാഴായി, അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. ഷോളയൂര്‍ ചുണ്ടകുളം ഊരിലെ പവിത്ര ബാബുരാജിന്റെ ആദ്യ പ്രസവത്തിലെ കുഞ്ഞാണ് മരിച്ചത്. നാളുകള്‍ക്ക് ശേഷം അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണനിരക്ക് സംഭവിയ്ക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളിലെ അപര്യാപ്തതയാണ്. പ്രസവിക്കുമ്പോള്‍ കുട്ടിക്ക് 715 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2022 ജനുവരി 12 നാണ് പ്രസവം കണക്കാക്കിയിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 15ന് തന്നെ പ്രസവം നടന്നു. ഇതോടെ കുഞ്ഞ് മരണപ്പെടുകയായിരുന്നു. പോഷകക്കുറവ് കാരണമുള്ള വിളര്‍ച്ചയും അമിത രക്തസമ്മര്‍ദവും പവിത്രയ്ക്ക് ഉണ്ടായിരുന്നു. ഇതാണ് പ്രസവം മൂന്നുമാസം മുന്‍പാക്കിയത്. നേരത്തേയും പോഷകക്കുറവ് മൂലം നിരവധി ശിശുമരണം അട്ടപ്പാടിയില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.