പാലാ: വിവിധ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ചെയര്‍മാന്‍മാരെ തെരഞ്ഞെടുത്തു. കേ. കോണ്‍ഗ്രസ് (എo) ലെ ധാരണ പ്രകാരം പാര്‍ട്ടി അംഗങ്ങളായ മുന്‍ സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാന്‍മാരെയും അംഗങ്ങളേയും തെരഞ്ഞെടുത്തത്.
അംഗങ്ങള്‍ രാജിവെച്ച ഒഴിവില്‍ കഴിഞ്ഞ ദിവസം പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നു. വികസന കാര്യ സ്ഥിരം സമിതിയിലേക്ക് സാവിയോ കാവുകാട്ട്, ആരോഗ്യസ്ഥിരം സ്ഥിരം സമിതിയിലേക്ക് ഷാജു തുരുത്തന്‍, മരാമത്ത് സ്റ്റാന്‍ന്‍െറിംഗ് കമ്മിറ്റിയില്‍ മായാപ്രദീപ്, വിദ്യാഭ്യാസ സ്ഥിരം സമിതിയില്‍ ബിജി ജോജോ കുടക്കച്ചിറയും ചെയര്‍മാന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു (എല്ലാവരും കേ. കോണ്‍ഗ്രസ് (എം).
ആരോഗ്യം, വികസനo കമ്മിറ്റികളിലേക്ക് യു.ഡി.എഫ് മത്സരിച്ചിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ക്ക് കേ.കോണ്‍ (എം) ടൗണ്‍ മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. ബിജു പാലൂപടവന്‍ അദ്ധ്യക്ഷത വഹിച്ചു. ടോബിന്‍.കെ.അലക്സ്, ആന്റോ പടിഞ്ഞാറേക്കര, ബൈജു കൊല്ലം പറമ്പില്‍, ലീന സണ്ണി, നീന ചെറുവള്ളി, ജോസ് ചീരാംകുഴി എന്നിവര്‍ പ്രസംഗിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.