പത്തനംതിട്ട : പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 31, 32 (ചേരിക്കല്‍ ഐ.ടി.ഐ ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറ് ചൂരക്കോട് ഭാഗം വരേയും, തെക്ക് പനിക്കുഴത്തില്‍ ഭാഗം വരെയും), മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 4 എന്നീ പ്രദേശങ്ങളില്‍ ജനുവരി 6 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,
മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 (ചന്ദനക്കുന്ന് കോളനി, മുക്കട, പുളിന്തിട്ട എന്നീ ഭാഗങ്ങള്‍) എന്നീ പ്രദേശങ്ങളെ ജനുവരി 7 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.