പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (കൊന്നമൂട്ടില്‍ പടി മുതല്‍ ചക്കാലപ്പടി വരെയും, റേഷന്‍കട മുക്ക് മുതല്‍ തട്ടേക്കുന്ന് വരെയും), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (പുത്തൂര്‍ പടി മുതല്‍ മാന്താനം റോഡിന് തെക്ക് വശം പടിഞ്ഞാറെ പുര വരെയുള്ള ഭാഗം), വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, വാര്‍ഡ് നാല് (സെന്റ് ജോണ്‍സ് പള്ളി മുതല്‍ കുരിശുമൂട്, മഥനി മഠം വരെയുള്ള റോഡിന്റെ ഇരുവശങ്ങളും), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (കണിയാംപാറ കോളനി, കെപിഎംഎസ് ജംഗ്ഷന്‍ മുതല്‍ സെന്റ് മേരീസ് ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങള്‍), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (നല്ലൂര്‍ ഭാഗം, വയല വടക്ക് ഇണ്ടിളയപ്പന്‍ ക്ഷേത്രം മുതല്‍ മാവും പാറ വരെയുള്ള ഭാഗങ്ങള്‍ )എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 22 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത്, വാര്‍ഡ് 13 (ചെറുപുഞ്ച കുരീക്കാട്, വഞ്ചിമുക്ക് കുരിശടി ഭാഗങ്ങള്‍), വാര്‍ഡ് 19 (കൊല്ലയിക്കല്‍ – തെങ്ങമം ഭാഗങ്ങള്‍), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 13 (താലൂക്ക് ആസ്ഥാന ആശുപത്രി ജംഗ്ഷന്‍ മുതല്‍ കൈപ്പറ്റ ജംഗ്ഷന്‍ വരെ ഭാഗങ്ങള്‍), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (കുളനടക്കുഴി കോളനി ഭാഗം), റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച്, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (പരിയാരം ഭാഗം) എന്നീ പ്രദേശങ്ങളെ ഏപ്രില്‍ 23 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി.