പത്തനംതിട്ട : മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 15 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും അടൂര്‍ നഗരസഭയിലെ വാര്‍ഡ് 20 ല്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഓഗസറ്റ് 16 മുതല്‍ ഏഴു ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചും അടൂര്‍ നഗരസഭയിലെ വാര്‍ഡ് 19, 21 എന്നീ സ്ഥലങ്ങളെ ഓഗസറ്റ് 16 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ; ഒഴിവാക്കിയവ
RECENT NEWS
Advertisment