പത്തനംതിട്ട : എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (ശാന്തിപുരം ഭാഗം), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 (മുല്ലപ്പള്ളി കലുങ്ക് മുതല്‍ ചെരിപ്പേരി കോണ്‍കോഡ് വളവനാരി ഭാഗം മുഴുവനും), കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 29 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും, അടൂര്‍ നഗരസഭയിലെ വാര്‍ഡ് 16 (പറക്കോട് മാര്‍ക്കറ്റ് ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് (കാട്ടുകാല-മാരൂര്‍, ചെമ്മണ്ണേറ്റം ഭാഗം) എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 30 മുതല്‍ ഏഴു ദിവസത്തേക്ക് കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചും, ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (പുന്നമലച്ചിറ ഭാഗം) പ്രദേശം ഓഗസ്റ്റ് 30 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment