പത്തനംതിട്ട : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച്, ആറ്, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, അടൂര്‍ നഗരസഭയിലെ വാര്‍ഡ് 24, 26, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് എന്നീ സ്ഥലങ്ങളില്‍ ജൂലൈ 16 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ആഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.
പത്തനംതിട്ട ജില്ലയില്‍ പുതിയ 12 കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment