പത്തനംതിട്ട : നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 (എസ്.കെ.ആര്‍ ലോഡ്ജ് മുതല്‍ വട്ടക്കാവ് ഭാഗം വരെ), ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (ഏനാത്ത് ടൗണ്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (പേട്ട ജംഗ്ഷന്‍ മുതല്‍ ചെമ്പന്‍ മുഖം വരെയും, കോയിക്കല്‍പ്പടി മുതല്‍ വര്‍ക്ക്‌ഷോപ്പ് വരെയും) എന്നിവിടങ്ങളില്‍ 7 ദിവസത്തേക്കു കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,
ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 ല്‍ ഇന്ന് (2020 സെപ്തംബര്‍ 18) മുതല്‍ 7 ദിവസത്തേക്കുംകൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചും,
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (അയനിക്കൂട്ടം കോളനി ഭാഗം), ഇരുവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (വള്ളംകുളം മാര്‍ക്കറ്റ് മുതല്‍ മുഞ്ഞനാട്ട് എബനേസര്‍ വരെ), പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16, നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6, കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 (എണ്ണൂറ്റിപ്പടി പട്ടറേത്ത് റോഡില്‍ കാരക്കാട്ട് ഭാഗവും, വ്യാപാര സ്ഥാപനം സ്ഥിതി ചെയ്യുന്ന ഞാലി ഭാഗം ജംഗ്ഷന്‍) എന്നീ സ്ഥലങ്ങള്‍ സെപ്റ്റംബര്‍ 18 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.