തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍നിന്നും എത്തിയ മൂന്ന് പേര്‍ക്കാണ് ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നു ഇവരുടെ സാമ്പിള്‍ കൂടുതല്‍ പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ജനിതക മാറ്റം വന്ന കോവിഡാണെന്ന് കണ്ടെത്തിയത്.
കണ്ണൂരില്‍ 25, 27 വയസുള്ള രണ്ടുപേര്‍ക്കും പത്തനംതിട്ടയില്‍ 52 വയസുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷന്മാരാണ്. ഇതോടെ സംസ്ഥാനത്ത് ഒന്‍പത് പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.