ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഞ്ച് പേരില്‍ കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 25 ആയി ഉയര്‍ന്നു. യു.പിയിലാണ് രാജ്യത്ത് ആദ്യമായി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്. യു.കെയില്‍ നിന്നും യുറോപ്യന്‍ യൂണിയനില്‍ നിന്നും എത്തുന്നവരെ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
യു.കെയില്‍ സ്ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കൊറോണ അതിവേഗം പടരുന്നതാണ്. മുമ്പുണ്ടായിരുന്ന വൈറസിനേക്കാള്‍ 70 ശതമാനം അധിക വേഗത്തില്‍ ഈ വൈറസ് പടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജനുവരി ഏഴ് വരെ അവിടെ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ കോവിഡ് വാക്സിന് ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ട്. വാക്സിന് അംഗീകാരം നല്‍കുന്നതിനായി വിദഗ്ധ സമിതി ജനുവരി ഒന്നിന് വീണ്ടും യോഗം ചേരും.