തിരുവനന്തപുരം: ബ്രിട്ടണില്‍ നിന്ന് വന്ന എട്ട് പേര്‍ക്ക് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി. സ്രവം കൂടുതല്‍ പരിശോധനയ്ക്ക് പുണെയിേലയ്ക്ക് അയച്ചു. വളരെ വേഗത്തില്‍ പകരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണിത്. നാല് വിമാനത്താവളങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. കൂടുതല്‍ പരിശോധ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ കോവിഡ് രോഗികളില്‍ വര്‍ധന ഉണ്ടായെന്നും എന്നാല്‍ ഉണ്ടാകുമെന്ന് കരുതിയത്ര വര്‍ധനവ് ഇല്ലെന്നും അത് ആശ്വാസകരമാണെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ കണ്ണൂരില്‍ പറഞ്ഞു. വിമാനത്താവളങ്ങളില്‍ ശ്രദ്ധ കൂട്ടിയിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈസിനും നിലവിലെ വാക്സിന്‍ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ നിലപാടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.