ഹനോയ്: വിയറ്റ്നാമില്‍ പുതിയ കോവിഡ് വകഭേദത്തെ കണ്ടെത്തി. അതിവേഗം പടരുന്ന അപകടകാരിയായ വകഭേദത്തെയാണ് വിയറ്റ്‌നാമില്‍ കണ്ടെത്തിയിരിക്കുന്നത്. വിയറ്റ്നാം ആരോഗ്യമന്ത്രി ഗുയന്‍ തങ് ലോംഗാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണ് പുതിയ വൈറസെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ വകഭേദം വായുവിലൂടെ അതിവേഗം പകരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ഇതുവരെ 6856 പേര്‍ക്കാണ് വിയറ്റ്‌നാമില്‍ കോവിഡ് ബാധിച്ചത്. 47 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തെ വിജയകരമായി അതിജീവിക്കാന്‍ വിയറ്റ്നാമിന് കഴിഞ്ഞിരുന്നു.