തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പുതിയ ഹോട് സ്പോട്ടുകള്‍. കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കല്‍, കൊല്ലം കോര്‍പറേഷന്‍, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട് സ്‌പോട്ടുകള്‍.
അതേസമയം ഒന്‍പത് പ്രദേശങ്ങളെ ഹോട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ അവണൂര്‍, ചേര്‍പ്പ്, തൃക്കൂര്‍, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി, വാടാനപ്പള്ളി, അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍ എന്നിവയെയാണ് ഹോട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയത്. നിലവില്‍ ആകെ 109 ഹോട് സ്‌പോട്ടുകളാണ് ഉള്ളത്.