Saturday, July 5, 2025 7:48 am

നവ കേരളം കർമ്മ പദ്ധതി -2 പത്തനംതിട്ട ജില്ലാ തല അവലോകന യോഗം 22ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  നവ കേരളം കർമ്മ പദ്ധതിയിലെ ലൈഫ്, ആർദ്രം, വിദ്യാകിരണം, ഹരിത കേരളം തുടങ്ങിയ മിഷനുകളുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും മാർച്ച് 31 നകം നടപ്പിലാക്കേണ്ട തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായും നവ കേരളം കർമ്മ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.ടി. എൻ. സീമ, സംസ്ഥാന മിഷൻ ടീം അംഗങ്ങൾ, ലൈഫ്, ആർദ്രം, വിദ്യാകിരണം, ഹരിത കേരളം എന്നീ മിഷനുകളുടെ സംസ്ഥാന തല ചുമതലക്കാരും ബുധനാഴ്‌ച പത്തനംതിട്ട ജില്ലയിൽ സന്ദർശനം നടത്തുന്നു. ഇതിനോട് അനുബന്ധിച്ചു രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നവ കേരളം കർമ്മപദ്ധതി ജില്ലാ മിഷൻ അവലോകന യോഗവും നടക്കും. അവലോകന യോഗത്തിൽ നവ കേരളം കർമ്മ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി.എൻ.സീമ, ജില്ലാ കളക്‌ടർ ശ്രീ.ഷിബു എ.ഐ.എ എസ്, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്നു. നാല് മിഷനുകളേയും പ്രതിനിധീകരിച്ചു ജില്ലാ കോ ഓർഡിനേറ്റർമാർ പദ്ധതികളും അവതരിപ്പിക്കും. ഓരോ മിഷനുകളും ആയി ബന്ധപ്പെട്ട് ജില്ലയിൽ നടന്ന പ്രധാന പദ്ധതികൾ നേരിട്ട് സന്ദർശിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 13 പേര്‍ മരിച്ചു. 20...

കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ല കളക്ടർ അന്വേഷിക്കുന്നതിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ല കളക്ടർ അന്വേഷിക്കുന്നതിനെതിരെ...

ഇസ്രായേൽ അംബാസഡറുമായി ശശി തരൂർ എംപി കൂടിക്കാഴ്ച നടത്തിയതിൽ കോൺഗ്രസിൽ അമർഷം

0
ന്യൂഡൽഹി: ഇസ്രായേൽ അംബാസഡറുമായി ശശി തരൂർ എംപി വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയതിൽ...

ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു

0
കാസർഗോഡ്: ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു....