പത്തനംതിട്ട: നവംബർ 18 മുതൽ ഡിസംബർ 28 വരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസ്സ് സർക്കാരിന്റെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും മറച്ച് ജനങ്ങളെ കബളിപ്പിക്കുവാനുള്ള അടവാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
നവകേരള സദസിന്റെ പേരിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുവാനും ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വൻ പണപ്പിരിവ് നടത്തി സർക്കാരിനും സിപിഎമ്മിനും നേട്ടം ഉണ്ടാക്കുവാനുമാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്.
സ്വർണ്ണക്കടത്ത്, ഡോളർ കടത്ത്, കെ.ഫോൺ അഴിമതി, ഇ-ബസ് അഴിമതി, പമ്പാ മണൽ കടത്ത് അഴിമതി, എ.ഐ ക്യാമറ അഴിമതി, ഏറ്റവും അവസാനമായി മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദം എന്നിവ മൂലം ഇടതുപക്ഷ മുന്നണിയുടെയും മുഖ്യമന്ത്രിയുടെയും മുഖച്ഛായ ഏറ്റവും മോശമായ അവസ്ഥയിലാണ്. ഇത് മറികടക്കുവാൻ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന പാഴ് വേലയാണ് നവകേരള സദസ് എന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ മൂലം ജനങ്ങൾ പട്ടിണിയിലും ദുരിതത്തിലുമാണ്. കെ.എസ്ആർ.ടി.സി ജീവനക്കാർക്ക് ഉൾപ്പെടെ ശമ്പളം നൽകാതെ കാലിയായ ഖജനാവുമായി ഏറ്റവും വലിയ കടബാധ്യതയിൽ ഭരണം നടത്തുകയാണ് മുഖ്യമന്ത്രി. സർക്കാരിന്റെ വികസന പ്രവർത്തനം വിശദീകരിക്കുവാനെന്ന പേരിൽ 140 നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുള്ള നവകേരള സദസ്സ് ഉപേക്ഷിക്കണം. നവകേരള സദസ്സ് വിജയിപ്പിക്കാനെന്ന പേരിൽ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നടത്തുന്ന സംഘാടക സമിതി രൂപീകരണവും സിപിഎം പരിപാടിയാണെന്നും ഇത് കോൺഗ്രസും യുഡിഎഫും യുഡിഎഫ് ജനപ്രതിനിധികളും ബഹിഷ്‌കരിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.