തിരുവല്ല : നവകേരള സദസിന്റെ ഭാഗമായി ഇന്ന് തിരുവല്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഗതാഗത സ്തംഭനമുണ്ടാകാതിരിക്കാനാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് അറിയിച്ചു. നവകേരള സദസ്സിൽ പങ്കെടുക്കാൻ കുറ്റൂർ പഞ്ചായത്തിൽ നിന്നും തിരുവല്ല സൗത്ത് മേഖലയിൽ നിന്നും വരുന്ന വാഹനങ്ങൾ എസ് സി എസ് ജങ്ഷനിൽ ആളുകളെ ഇറക്കി പ്രൈവറ്റ് ബസ് സ്റ്റാൻ്റ് വഴി ബൈപാസിലൂടെ വന്ന് തിരുമൂലപുരം സെൻ്റ് തോമസ്, എസ്എൻവി, ബാലികാമഠം സ്കൂൾ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം. പരുമല, നിരണം, കടപ്ര, നെടുംബ്രം, പഞ്ചായത്തുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ മാവേലിക്കര റോഡിൽ കുരിശു കവലയ്ക്ക് സമീപം ആളെ ഇറക്കി എംജിഎം സ്കൂൾ ഗ്രൗണ്ടിലും.
കവിയൂർ, മഞ്ഞാടി, കറ്റോട് ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് മുൻവശം ആളെ ഇറക്കി മുൻസിപ്പൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. ഇടിഞ്ഞില്ലം, പെരിങ്ങര, കുറ്റപ്പുഴ, കുന്നന്താനം, മല്ലപ്പള്ളി എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പ്രൈവറ്റ് ബസ്റ്റാൻ്റിൽ ആളിറങ്ങി എം സി റോഡിൻ്റെ ഇടതു വശം രാമൻഞ്ചിറ മുതൽ മുത്തൂർ വരെ എം സി റോഡിൻ്റെ ഇടതു വശത്തും ചെറിയ വാഹനങ്ങൾ ആളുകളെ ഇറക്കി മാർത്തോമാ റസിഡൻഷ്യൽ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.