Friday, May 16, 2025 10:31 am

പുതിയ കിയ കാർണിവൽ വരുന്നൂ

For full experience, Download our mobile application:
Get it on Google Play

ഈ വർഷം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയിൽ നിന്നുള്ള രണ്ടാമത്തെ പ്രധാന ഉൽപ്പന്ന ലോഞ്ചായിരിക്കും പുതിയ കിയ കാർണിവൽ. മോഡൽ ഒക്ടോബറിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. ദീപാവലി സീസണിന് തൊട്ടുമുമ്പ് അതിൻ്റെ ഡെലിവറികൾ ആരംഭിച്ചേക്കാം. ഒരു സിബിയു (കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ്) യൂണിറ്റ് ആയതിനാൽ ഈ ലക്ഷ്വറി എംപിവിയുടെ എക്സ് ഷോറൂം വില 50 ലക്ഷം രൂപയിൽ കൂടുതലായിരിക്കും. കൂടാതെ രാജ്യത്ത് നേരിട്ടുള്ള എതിരാളികളൊന്നും ഉണ്ടാകില്ല. 2023 ഓട്ടോ എക്‌സ്‌പോയിൽ KA4 കൺസെപ്‌റ്റായി പുതിയ കാർണിവലിനെ അവതരിപ്പിച്ചിരുന്നു. തുടർന്ന് 2023 നവംബറിൽ അതിൻ്റെ ആഗോള അരങ്ങേറ്റം നടന്നു.

പുതിയ 2024 കിയ കാർണിവലിൽ പ്രധാന ഡിസൈൻ മാറ്റങ്ങൾ വരുത്തും. പുതുതായി രൂപകൽപന ചെയ്ത ഗ്രിൽ, ട്വീക്ക് ചെയ്‌ത ബമ്പർ, എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ ഹെഡ്‌ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന പൂർണമായും പരിഷ്‌ക്കരിച്ച മുൻഭാഗം എംപിവിയിൽ ഉണ്ടാകും. അതിൻ്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ മോഡൽ മൊത്തത്തിൽ 5,156 എംഎം നീളത്തിൽ കൂടുതൽ ദൃശ്യമാകും. ചെറുതായി പരിഷ്‍കരിച്ച ടെയിൽലാമ്പുകൾ, മെറ്റാലിക് ട്രിം ഉള്ള ഇടുങ്ങിയ ലൈറ്റുകളുള്ള ഒരു പിൻ ബമ്പർ, സ്ഥാനം മാറ്റിയ ലോഗോയും ലൈസൻസ് പ്ലേറ്റും ഉൾപ്പെടെ, പിൻഭാഗത്ത് ചില സൗന്ദര്യവർദ്ധക മാറ്റങ്ങൾ വരുത്തും.

അകത്ത് പുതിയ കാർണിവലിന് 12.3 ഇഞ്ച് യൂണിറ്റുകളുള്ള ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണവും ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമായും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററായും പ്രവർത്തിക്കുന്ന ഒരു റോട്ടറി ഡ്രൈവ് സെലക്ടറായും സെൻട്രൽ സ്‌ക്രീനിന് തൊട്ടുതാഴെയായി പരിഷ്‌ക്കരിച്ച എസി, ഓഡിയോ കൺട്രോളുകളും ഉണ്ടായിരിക്കും. ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഫ്രണ്ട് ആൻഡ് റിയർ ഡാഷ് ക്യാമുകൾ, അപ്‌ഡേറ്റ് ചെയ്‌ത ഡിജിറ്റൽ കീ, ഡിജിറ്റൽ റിയർവ്യൂ മിറർ, ആംബിയൻ്റ് ലൈറ്റിംഗ്, ഓപ്‌ഷണൽ 14.6 ഇഞ്ച് റിയർ എൻ്റർടൈൻമെൻ്റ് സ്‌ക്രീൻ തുടങ്ങിയ ഫീച്ചറുകളും ഓഫറിൽ ലഭിക്കും. ആഗോളതലത്തിൽ, കാർണിവൽ 7, 9, 11 എന്നിങ്ങനെ മൂന്ന് സീറ്റിംഗ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. നിലവിൽ ഇന്ത്യ-സ്പെക്ക് പതിപ്പിൻ്റെ സീറ്റിംഗ് ക്രമീകരണത്തെക്കുറിച്ച് ഒരു വിവരവുമില്ല. പുതിയ 2024 കിയ കാർണിവലിന് 2.2 ലിറ്റർ, നാല് സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ ഉപയോഗിക്കും. ആഗോള വിപണികളിൽ, ഇത് 2.2L ഡീസൽ, ഒരു ഇലക്ട്രിക് മോട്ടോറോടുകൂടിയ 1.6L പെട്രോൾ, ഒരു 3.5L പെട്രോൾ എന്നിങ്ങനെ മൂന്ന് പവർട്രെയിനുകൾക്കൊപ്പം ലഭ്യമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തലസ്ഥാനത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് റോഡ് മുഖ്യമന്ത്രി ഇന്ന് നാടിനു സമര്‍പ്പിക്കും

0
തിരുവനന്തപുരം : ലോകോത്തര നിലവാരത്തില്‍ നിര്‍മിച്ച തലസ്ഥാനത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്...

നിലയ്ക്കൽ പാർക്കിംഗ് ഫീസ് ക്രമക്കേട് : വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

0
പത്തനംതിട്ട : നിലയ്ക്കലിൽ 2022-23 മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തരുടെ...