Saturday, May 10, 2025 9:36 am

പുതിയ കിയ സോനെറ്റ് ഡിസംബറിൽ എത്തും ; അറിയാം സവിശേഷതകൾ

For full experience, Download our mobile application:
Get it on Google Play

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ നവീകരിച്ച കിയ സോനെറ്റിന അവതരിപ്പിക്കാൻ ഒരുങ്ങുന്നു. വാഹനം മോഡ പരീക്ഷണ ഘട്ടത്തിലാണെന്നും 2023 ഡിസംബറിൽ വിപണിയിലെത്താൻ തയ്യാറാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ലോഞ്ച് തീയ്യതി സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. മുഖം മിനുക്കിയ കിയ സോനെറ്റിന് പുതിയ LED DRL-കൾ കൊണ്ട് അലങ്കരിച്ച ഒരു പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും ഹെഡ്‌ലാമ്പ് അസംബ്ലിയും ലഭിക്കും. പരിഷ്‌ക്കരിച്ച ഫോക്‌സ് സ്‌കിഡ് പ്ലേറ്റും ട്വീക്ക് ചെയ്‌ത ഫോഗ് ലാമ്പുകളും അതിന്റെ ദൃശ്യഭംഗി കൂടുതൽ മെച്ചപ്പെടുത്തുന്നു. സെൻട്രൽ എയർ ഇൻടേക്കിന് ഒരു ഫ്രഷ് മെഷ് ട്രീറ്റ്‌മെന്റ്, അപ്‌ഡേറ്റ് ചെയ്‌ത ഗ്രിൽ ഇൻസേർട്ടുകളും ലഭിക്കും.

2023 കിയ സോനെറ്റിന് കാർനെസ്, വെന്യു മോഡലുകളെ അനുസ്മരിപ്പിക്കുന്ന നവീകരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കും. ക്യാബിനിനുള്ളിൽ കുറഞ്ഞ പരിഷ്‍കാരങ്ങൾ പ്രതീക്ഷിക്കുന്നു. പുതിയ അപ്‌ഹോൾസ്റ്ററി, സ്വിച്ച് ഗിയർ, സൂക്ഷ്മമായി പരിഷ്‌ക്കരിച്ച ഡാഷ്‌ബോർഡ് ലേഔട്ട് എന്നിവ ഇതിൽ ഉണ്ടാവും. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ, യുവിഒ കണക്റ്റഡ് കാർ ടെക്‌നോളജി, ഏഴ് സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, വോയ്‌സ് കമാൻഡുകൾ, കീലെസ് എൻട്രി ആൻഡ് ഗോ, ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഐസോഫിക്‌സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ആകർഷകമായ ഫീച്ചറുകൾ ഈ മോഡൽ നിലനിർത്തും. 83bhp 1.2L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 120bhp 1.0L ടർബോ പെട്രോൾ, 100bhp 1.5L ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ എന്നിവയുൾപ്പെടെ 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ നിലവിലുള്ള പവർട്രെയിൻ ലൈനപ്പ് നിലനിർത്തും.

വാഹനത്തിന്‍റെ സൈഡ് പ്രൊഫൈൽ അതിന്റെ പരിചിതമായ രൂപരേഖ നിലനിർത്തും. ഒരു കൂട്ടം പുതിയ അലോയ് വീലുകൾ അത്യാധുനികതയുടെ സ്പർശം നൽകും. പിൻഭാഗത്ത്, റാപ്പറൗണ്ട് യൂണിറ്റിന് പകരം വ്യതിരിക്തമായ ലംബ ടെയിൽ‌ലാമ്പുകൾ നൽകും. ഒപ്പം ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് സിൽവർ ഫിനിഷുള്ള സ്‌പോർട്ടിയർ റിയർ ബമ്പറുകളും ലഭിക്കും. കടുത്ത മത്സരം നടക്കുന്ന സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിൽ, നവീകരിച്ച കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ്സ, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര എക്‌സ്‌യുവി 300 തുടങ്ങിയ എതിരാളികളെ നേരിടും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെങ്ങന്നൂർ എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ; കാർഷിക മേഖല – ‘കോർപറേറ്റ്...

0
ചെങ്ങന്നൂർ : എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന...

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കി ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് പുനരാരംഭിച്ചു

0
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍...

നെടുമ്പ്രം ഗ്രാമീണ വായനശാലയുടെ നേർക്ക് സാമൂഹ്യ വിരുദ്ധർ അക്രമം നടത്തി

0
തിരുവല്ല : ലൈബ്രറി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന നെടുമ്പ്രം ഗ്രാമീണ...

പാകിസ്താന്‍റെ 100 ഡ്രോണുകൾ തകര്‍ത്ത് ഇന്ത്യൻ സൈന്യം ; ലക്ഷ്യം വെച്ചത് 26 ഇടങ്ങൾ

0
ഡൽഹി: പാകിസ്താന്‍റെ ഡ്രോൺ ആക്രമണ ശ്രമത്തെ പ്രതിരോധിച്ച് ഇന്ത്യ. ഇന്നലെ രാത്രി...