ചുങ്കപ്പാറ : മഹാത്മാ ഗ്രന്ഥശാലയുടെ രണ്ടാമത് വാർഷികവും പുതിയ ഓഫീസിന്റെ ഉദ്ഘാടനവും അഡ്വ. പ്രമോദ് നാരായണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അനിഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് നിർവഹിച്ചു.
വിദ്യാർഥികളെ ആദരിക്കൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജിനോയ് ജോർജും, സമ്മാനദാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല ബീവിയും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പൻ വർഗിസ്, പഞ്ചായത്തംഗങ്ങളായ ജോളി ജോസഫ്, തേജസ് കുമ്പിളുവേലിൽ,
ഗ്രന്ഥശാല സെക്രട്ടറി അസീസ് റാവുത്തർ, ഇസ്മായിൽ എച്ച്. റാവുത്തർ, നജീബ് കോട്ടാങ്ങൽ, ജോസി ഇലഞ്ഞിപ്പുറം, ഷാജി കെ. കോട്ടേമണ്ണിൽ, സി. ജെ സാലമ്മ, നിക്സാ തുണ്ടിയിൽ, റയ്യാൻ എം. നജീബ്, ഷാഹിദ ബീവി, ഡോ. ഡൊമനിക് സാവിയോ, കെ.റ്റി ജോൺ , ജോർജിയ മരിയ ജോർജ്, എന്നിവർ പ്രസംഗിച്ചു.