തിരുവനന്തപുരം : ലൈംഗികാതിക്രമം, ബാലപീഡനം എന്നീ കേസുകളില്‍ ഇരകളെ സംരക്ഷിക്കാന്‍ 24 മണിക്കൂറിനകം നടപടി സ്വീകരിക്കണം.സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിന്നാണ് നിര്‍ദേശം. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്. ഇതോടെ പോലീസ് കണ്‍ട്രോള്‍ റൂമിലോ, സ്‌റ്റേഷനിലോ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വിക്ടിം ലെയ്‌സന്‍ ഓഫീസറെ നിയമിക്കണം. ഇവിടെ അന്വേഷണ ഉദ്യോഗസ്ഥനാണ് നടപടി എടുക്കേണ്ടത്. ലെയ്‌സണ്‍ ഓഫീസര്‍ ഇരയുമായി ഉടന്‍ ബന്ധപ്പെടണം. വേണ്ട സുരക്ഷ ഉറപ്പ് വരുത്തുകയും വേണം.
അന്വേഷണം ആരംഭിച്ച് 48 മണിക്കൂറിനുള്ളില്‍ ലെയ്‌സണ്‍ ഓഫീസറെ നിയമിക്കണം എന്നായിരുന്നു ഇതുവരെയുള്ള ചട്ടം. അന്വേഷണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുക, തെറ്റായ പ്രചാരണങ്ങളിലൂടെ അന്വേഷണത്തെ തടസപ്പെടുത്താനുള്ള നീക്കങ്ങള്‍ തടയുക എന്നിവയും ലെയ്‌സണ്‍ ഓഫീസറുടെ ചുമതലയാണ്.