Sunday, April 20, 2025 9:14 pm

ജനങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ എന്തിനാണ്​ 1000 കോടി രൂപയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം – കമല്‍ഹാസന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കോവിഡ്​ കാരണം ജനങ്ങള്‍ ദുരിതം നേരിടുന്ന കാലത്ത്​ 1000 കോടി ചെലവഴിച്ച്‌​ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനെതിരെ തമിഴ്​ നടനും മക്കള്‍ നീദി മയ്യം പ്രസിഡന്‍റുമായ കമല്‍ഹാസന്‍. ‘കോവിഡ്​ കാരണം രാജ്യത്തെ പകുതി ജനങ്ങളും ഉപജീവനമാര്‍ഗം നഷ്​ടപ്പെട്ട്​ പട്ടിണിയിലാണ്​. ഇതിനിടയില്‍ എന്തിനാണ്​ 1000 കോടി രൂപയുടെ പുതിയ പാര്‍ലമെന്‍റ്​ മന്ദിരം പണിയുന്നത്​? ഇതാണ് കമലഹാസന്റെ ചോദ്യം.

ചൈനയിലെ വന്‍മതില്‍ നിര്‍മ്മിക്കുന്നതിനിടെ ആയിരക്കണക്കിന് ആളുകളാണ്​ മരിച്ചത്​. ജനങ്ങളെ സംരക്ഷിക്കാനാണ്​ മതില്‍ നിര്‍മ്മിക്കുന്നതെന്നായിരുന്നു അന്ന്​ ഭരണാധികാരികള്‍ പറഞ്ഞത്​. ഇപ്പോള്‍ ആരെ സംരക്ഷിക്കാനാണ്​ നിങ്ങള്‍ 1000 കോടി രൂപ ചെലവില്‍​ പാര്‍ലമെന്റ് മന്ദിരം​ നിര്‍മ്മിക്കുന്നത്​. ഇതിന്​ പ്രധാനമന്ത്രി മറുപടി പറയേണ്ടതുണ്ട്​’ -കമല്‍ ഹാസന്‍ ട്വീറ്റ്​ ചെയ്​തു. 2021ലെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പി​ന്റെ  പ്രചാരണം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ്‌​
കമല്‍ ഹാസന്റെ  ട്വീറ്റ്​.

കഴിഞ്ഞദിവസമാണ്​ പുതിയ മന്ദിരത്തി​ന്റെ ശിലാസ്​ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചത്​. 64,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമാണ് കെട്ടിടത്തിനുണ്ടാവുക. രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ല്‍​നി​ന്ന്​ ഇ​ന്ത്യാ ഗേ​റ്റ്​ വ​രെ​യു​ള്ള രാ​ജ്​​പ​ഥ്​ വി​പു​ല​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന ‘സെ​ന്‍​ട്ര​ല്‍ വി​സ്​​ത’ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാഗമാണ്​ പു​തി​യ പാ​ര്‍​ല​മെന്റ് ​ മ​ന്ദി​രം. വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാര്‍ലമെന്റ് ​ മന്ദിരത്തിന് സമീപം ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക.

ഭരണഘടനയുടെ മാതൃകയിലാണ് ശിലാഫലകം. 2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി സ്വാതന്ത്ര്യത്തി​ന്റെ  75ാം വാര്‍ഷികത്തില്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. അതേസമയം കോവിഡ്​​ വ്യാ​പ​നം അ​ട​ക്ക​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ക​ടു​ത്ത ധ​ന​പ്ര​തി​സ​ന്ധി നേരിടുമ്പോള്‍ ശ​ത​കോ​ടി​ക​ള്‍ ചെ​ല​വി​ട്ട്​ ആ​ഡം​ബ​ര നി​ര്‍​മ്മാണം ന​ട​ത്തു​ന്ന​തി​നെ പ്ര​തി​പ​ക്ഷം ചോ​ദ്യം ചെ​യ്​​തി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കർണാടക മുൻ ഡിജിപിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ബെംഗളൂരു: കർണാടക മുൻ ഡിജിപിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിയായ...

അങ്ങാടി പേട്ട ശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടത്തി

0
റാന്നി: അങ്ങാടി പേട്ട ശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടത്തി....

ഓപ്പറേഷന്‍ ഡിഹണ്ട് : 146 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍19) സംസ്ഥാന വ്യാപകമായി നടത്തിയ...