തിരുവനന്തപുരം : ഇനി മുതല്‍ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള നിരക്ക് 500ല്‍ നിന്ന് 1000 ആക്കി. കൂടാതെ കാര്‍ഡിനുള്ള തുകയും സര്‍വീസ് നിരക്കും അടക്കം 260 രൂപയും നല്‍കണം. 1260 രൂപ നല്‍കിയാല്‍ മാത്രമേ ഇനി ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ലഭിക്കുകയുള്ളു. ഫാന്‍സി നമ്പറുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇതും ഉയര്‍ത്തിയത്.
സ്മാര്‍ട്ട് കാര്‍ഡ് അപേക്ഷകരില്‍ നിന്ന് 200 രൂപ വീതം വാങ്ങുന്നുണ്ടെങ്കിലും ഇപ്പോഴും ലാമിനേറ്റഡ് കാര്‍ഡാണ് നല്‍കുന്നത്. 2021 ആദ്യത്തോടെ സ്മാർട്ട് കാർഡിലെ ലൈസൻസ് പ്രതീക്ഷിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.