തിരുവനന്തപുരം: പശ്ചിമഘട്ടത്തിൽ നിന്നും പുതിയ ഇനം തുമ്പിയെ കണ്ടെത്തി. വയനാടൻ ഭൂപ്രകൃതിയിൽ നിന്നും കണ്ടെത്തിയ തുമ്പിക്ക്, യൂഫേയ വയനാഡൻസിസ് എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യമായി കണ്ടെത്തിയ വയനാടിനെ ബഹുമാനിക്കുന്നതിനായിട്ടാണ്, വയനാടിനെ കൂടി പേരിനൊപ്പം ചേർത്തിരിക്കുന്നത്. വർഷങ്ങളുടെ ഗവേഷണത്തിന് ശേഷമാണ് പുതിയ തുമ്പിയെ തിരിച്ചറിഞ്ഞത്. എന്റോമോൺ ജേണലിന്റെ മാർച്ച് മാസത്തെ പതിപ്പിൽ പുതിയ ഇനം തുമ്പിയെക്കുറിച്ച് ഔദ്യോഗികമായി വിവരിച്ചിട്ടുണ്ട്. യൂഫേയ്‌ഡേ കുടുംബത്തിൽ പെട്ട പുതിയ ഇനത്തിന്, വയനാട് ടോറന്റ് ഡാർട്ട് എന്ന പൊതുനാമവും നൽകിയിട്ടുണ്ട്.
കേരളത്തിലെയും മഹാരാഷ്ട്രയിലെയും ഗവേഷകരുടെ സംഘമാണ് പുതിയ ഇനത്തെ കണ്ടെത്തിയത്. 2013 ൽ വയനാട്ടിലെ തിരുനെല്ലിയിലെ കാളിന്ദി നദിക്കരയിൽ നടത്തിയ സർവേയിൽ ആദ്യമായി ശ്രദ്ധയിൽപ്പെട്ടെങ്കിലും, കണ്ണൂരിലെ ആറളം, കർണാടകയിലെ കൂർഗിന്റെ പടിഞ്ഞാറൻ ചരിവുകൾ തുടങ്ങിയ മറ്റ് സ്ഥലങ്ങളിൽ 2023 വരെ കൂടുതൽ നിരീക്ഷണങ്ങൾ തുടർന്നു. ‘യൂഫിയ വയനാഡെൻസിസ് അതിന്റെ സമാനമായ ഇനങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്നത് പിൻചിറകുകളിലെ നീളമുള്ള കറുത്ത പാടുകൾ, ആൺവിഭാഗങ്ങളിൽ നെഞ്ചിലെ വീതിയേറിയ വരകൾ, പുരുഷ പ്രത്യുത്പാദന ഘടനയിലെ സവിശേഷതകൾ എന്നിവ മൂലമാണെന്ന് ഗവേഷകനായ അനൂജ് എസ് എസ് പറഞ്ഞു.
യൂഫിയ സ്യൂഡോഡിസ്പാർ എന്ന മറ്റൊരു ഇനവുമായി സാമ്യമുള്ളതിനാൽ, ജനിതക പരിശോധന നടത്തി. എന്നാൽ 12.9% വ്യത്യാസം കാണിച്ചു. ഇതോടെ പുതിയ ഇനമാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ള 191-ാമത്തെ ഇനമാണിതെന്നും ഗവേഷകനായ കലേഷ് സദാശിവൻ പറഞ്ഞു. പുതിയ ഇനത്തിന് പ്രത്യേക ആവാസ വ്യവസ്ഥ ആവശ്യമാണ്. മേഘവിസ്‌ഫോടനങ്ങൾ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, മനുഷ്യൻ മൂലമുണ്ടാകുന്ന ആവാസവ്യവസ്ഥയുടെ നാശം തുടങ്ങിയവ ഈ ഇനത്തിന് ഭീഷണിയാണെന്നും ഗവേഷർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1