Saturday, April 19, 2025 12:27 pm

വാക്‌സിനുകള്‍ ‘ഡെല്‍റ്റ’ യെ ഫലപ്രദമായി തടയില്ലെന്ന് പുതിയ പഠനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാന്‍ നിലവില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമായി കണക്കാക്കുന്നത് വാക്‌സിനേഷന്‍ തന്നെയാണ്. എന്നാല്‍ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസുകള്‍ വീണ്ടും ആശങ്ക സൃഷ്ടിച്ചുകൊണ്ട് തുടരുക തന്നെയാണ്. ഇന്ത്യയില്‍ കണ്ടെത്തപ്പെട്ട ‘ഡെല്‍റ്റ’ വകഭേദത്തിലുള്ള വൈറസാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വെല്ലുവിളിയാകുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ പോലും ‘ഡെല്‍റ്റ’ രോഗമെത്തിക്കുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ‘ഡെല്‍റ്റ’ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ വാക്‌സിനുകള്‍ക്ക് സാധിക്കില്ലെന്നാണ് പുതിയൊരു പഠനറിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നത്. യുകെയിലെ ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.

ഫൈസര്‍, ബയോ എന്‍ ടെക് വാക്‌സിനുകള്‍ക്ക് അടക്കം മുഴുവന്‍ വാക്‌സിനേഷനും കഴിഞ്ഞ് 90 ദിവസം കഴിയുമ്പോള്‍ ‘ഡെല്‍റ്റ’ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുണ്ടാകുന്നതെന്ന് പഠനം അവകാശപ്പെടുന്നു. വാകിസ്ന്‍ സ്വീകരിക്കാത്തവരുടെ സമാനമായ ആരോഗ്യാവസ്ഥയാണ് അപ്പോള്‍ ഇവരിലും കാണപ്പെടുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രണ്ട് ഡോസ് വാക്‌സിനുകള്‍ക്ക് ശേഷം മൂന്നാമതൊരു ഡോസ് വാക്‌സിന്‍ ‘ബൂസ്റ്റര്‍’ ഷോട്ട് ആയി സ്വീകരിക്കുന്നതിന്റെ ആവശ്യകത ചര്‍ച്ചകളില്‍ സജീവമായിരിക്കുന്ന സമയമാണിത്. ഈ സാഹചര്യത്തില്‍ ‘ബൂസ്റ്റര്‍’ ഷോട്ട് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതിലേക്കാണ് പഠനറിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്.

രണ്ട് ഡോസ് വ്കാസിനും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഷോട്ട് നല്‍കുമെന്ന് കഴിഞ്ഞ ദിവസം യുഎസ് അറിയിച്ചിരുന്നു. യുകെയും കഴിയുന്നത്രയും പേരിലേക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇസ്രയേലാണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ ആരംഭിച്ച മറ്റൊരു രാജ്യം. ഇവിടെ 60 ന് മുകളില്‍ പ്രായം വരുന്നവരില്‍ 86 ശതമാനം ‘പൊസിറ്റീവ്’ ആയി ബൂസ്റ്റര്‍ ഷോട്ട് പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തപ്പെട്ടിട്ടുണ്ട്.

മുപ്പത് ലക്ഷത്തിലധികം പേരുടെ പിസിആര്‍ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വാക്‌സിനുകള്‍ക്ക് ‘ഡെല്‍റ്റ’യെ ഫലപ്രദമായ തടയാനാകില്ലെന്ന് യുകെ ഗവേഷകര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വാക്‌സിനേഷനിലൂടെ ആകെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും കൊവിഡിനെതിരെ പ്രതിരോധശക്തി ആര്‍ജ്ജിച്ചെടുക്കാമെന്ന വാദത്തിലും പഠനം സംശയം പുലര്‍ത്തുന്നുണ്ട്. വാക്‌സിന്‍ സ്വീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ രോഗത്തിനെതിരായി പ്രവര്‍ത്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു എന്ന കണ്ടെത്തലാണ് ഇതിന് ആധാരം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി കല്ലേലിക്കാവ് പത്താമുദയ മഹോത്സവം : ആറാം ഉത്സവം ഭദ്രദീപം തെളിയിച്ച് സമർപ്പിച്ചു

0
കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) പത്തു...

കോൺഗ്രസ് പരിപാടിക്ക് മാർഗരേഖയുമായി കെപിസിസി

0
തിരുവനന്തപുരം: കോഴിക്കോട്ടെ പുതിയ ഡിസിസി മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട നാടമുറിക്കലിലുണ്ടായ ഉന്തുംതള്ളും...

വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
മലപ്പുറം : മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രോപദേശക സമിതി പിരിച്ചുവിട്ടതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്

0
പത്തനംതിട്ട : ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രോപദേശക സമിതി പിരിച്ചുവിട്ടതായി ദേവസ്വം...