എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങളിൽ കരുതൽ വേണം. എടിഎം കാര്‍ഡ് ഉപയോഗിക്കുന്നതിന് ആവശ്യമായ പിന്‍ നമ്പര്‍ എവിടെയും എഴുതി സൂക്ഷിക്കാന്‍ പാടില്ല. പിന്‍ നമ്പര്‍ ഓര്‍മ്മയില്‍ മാത്രം സൂക്ഷിക്കുന്നതാണ് ഉചിതം. നിശ്ചിത ഇടവേളകളില്‍ പിന്‍ നമ്പര്‍ മാറ്റണം. നമ്പര്‍ മറ്റാരെങ്കിലും മനസിലാക്കി എന്ന് സംശയം തോന്നിയാലും പിന്‍ നമ്പര്‍ മാറ്റുക. പെട്ടെന്ന് ഓര്‍ത്തിരിക്കാന്‍ കഴിയുന്നതും മറ്റുള്ളവര്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതുമായ നമ്പറുകള്‍ പിന്‍ നമ്പറാക്കരുത്. വാഹനത്തിന്റെ നമ്പര്‍, ജനനത്തീയതി എന്നിവയും പിന്‍ നമ്പര്‍ ആക്കരുത്. കടകളിലും എടിഎം കൗണ്ടറുകളിലും കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അപരിചിതരുടെ സഹായം തേടാന്‍ പാടില്ല. എടിഎം കൗണ്ടറില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ അല്ലാതെ മറ്റാരും ഉണ്ടാകുന്നത് ഉചിതമല്ല. മറ്റാരും ഇല്ലെന്ന് ഉറപ്പാക്കുന്നത് നല്ലതാണ്. എടിഎം പിന്‍ നമ്പര്‍, കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യൂ, കാര്‍ഡ് വെരിഫിക്കേഷന്‍ കോഡ്, കാര്‍ഡ് വെരിഫിക്കേഷന്‍ ഡിജിറ്റ്, ഒടിപി മുതലായവ ഒരു കാരണവശാലും ആരുമായി പങ്കുവെയ്ക്കരുത്.
ബാങ്ക് ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടില്ലെന്ന് മനസിലാക്കണം. കാലാവധി കഴിഞ്ഞാല്‍ എടിഎം കാര്‍ഡ് മുറിച്ച് നശിപ്പിക്കണം. എടിഎം ഇടപാടുകളില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ബാങ്കിനെയോ കസ്റ്റമര്‍ കെയര്‍ നമ്പറിലോ ബന്ധപ്പെടുക. എറ്റിഎം കൗണ്ടറിൽ പോയി അവശ്യ സേവനം എടുത്ത ശേഷം ക്ലിയർ ബട്ടൺക്ലിക്ക് ചെയ്ത് ക്ലാസാക്കിയ ശേഷം പുറത്തിറങ്ങുക. പിൻ നമ്പറിൽ സംശയം തോന്നിയാൽ പലതവണ അത് നൽകാതിരിക്കുക. ഇത് ചിലപ്പോൾ കാർഡ് ബ്ലോക്കാവുന്നതിന് കാരണമാകും. ബാങ്ക് അകൗണ്ട് ഫോൺ നമ്പരുമായി ബന്ധിപ്പിക്കുക. പണം പിൻവലിക്കുമ്പോൾ ഫോണിൽ മെസെജ് ലഭിച്ചുവെന്ന് ഉറപ്പാക്കുക. അല്ലാത്ത പക്ഷം ബാങ്കിനെ സമീപിക്കുക.