പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എസ് സി സ്‌കൂളിന്റെ മുന്‍വശത്ത് ബലക്ഷയം നേരിടുന്ന പഴയ കല്‍ കെട്ടിനു മുകളില്‍ കോണ്‍ക്രീറ്റിംഗ് നടത്തിയുള്ള പ്രവൃത്തികള്‍ പൊളിച്ചു മാറ്റി പുതിയ കെട്ട് നിര്‍മ്മിക്കുന്നതിന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കി. പഴയ കെട്ടിന് മുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചത്. സ്‌കൂളിന് മുമ്പിലെ റോഡിന്റെ ഇടുങ്ങിയ ഭാഗം വീതികൂട്ടി നിര്‍മ്മിക്കുന്നതിന് കെ.എസ്.ടി.പി അധികൃതര്‍, കണ്‍സള്‍ട്ടന്റ് എന്നിവരോടൊപ്പം പ്രത്യേക സാങ്കേതികവിദഗ്ധന്‍ എന്നിവര്‍ സംയുക്തമായി സ്ഥലപരിശോധന നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും എംഎല്‍എ നിര്‍ദ്ദേശിച്ചു.
എസ് സി സ്‌കൂളിന്റെ മുന്‍വശത്ത് പുതിയ കല്‍കെട്ട് നിര്‍മിക്കും ; അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ
RECENT NEWS
Advertisment