വയനാട്, മൂന്നാർ, കൊച്ചി, കുട്ടനാട് പോലുള്ള പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങൾ മാത്രമല്ല, കേരളത്തിന്റെ അങ്ങോളമിങ്ങോളം നിരവധി പ്രദേശങ്ങളിലെ ഗ്രാമഭംഗി യാത്രികരെ ഹൃദയപൂർവ്വം സ്വീകരിക്കുന്നു. അത്തരത്തിൽ കൊല്ലം ജില്ലയിലെ പ്രശസ്തമായ ടൂറിസ്റ്റ് സ്പോട്ടുകളാണ് സാംബ്രാണിക്കോടി, മൺറോ തുരുത്ത് എന്നിവ. കുട്ടനാടിനോട് സാദൃശ്യമുള്ള അഥവാ കൊല്ലത്തിന്റെ സ്വന്തം കുട്ടനാട് എന്നറിയപ്പെടുന്ന മൺറോ തുരുത്തിലേക്ക് ഒരു യാത്ര പോവാം. അഷ്മടമുടിക്കായലിന്റെ തീരം പുൽകി കിടക്കുന്ന സാംബ്രാണിക്കോടി കൊല്ലത്തിന്റെ കായലും കരയും ചേർന്ന് ഗ്രാമീണഭംഗിയുടെ മറ്റൊരു നിറക്കാഴ്ചയാണ്. അഷ്ടമുടിക്കായലിന്റെ തെക്കേ അറ്റത്താണ് വിനോദസഞ്ചാര കേന്ദ്രമായ സാംമ്പ്രാണിക്കോടി. പണ്ട് ചൈനയിൽ നിന്നുള്ള ചെറിയ കപ്പലുകൾ ഇതിന്റെ തീരത്താണ് നങ്കൂരമിട്ടത്. അങ്ങനെ ചരിത്രഘടകങ്ങൾ കൂടി നിറഞ്ഞതാണ് സാംമ്പ്രാണിക്കോടി എന്ന ദ്വീപ്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി അറിയപ്പെടുന്ന തിരുമുല്ലവാരം ബീച്ചും സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ്.
പ്രകൃതി ഭംഗിയാൽ പേര് കേട്ട ഇടങ്ങളാണ് ഇവ മൂന്നും. അഷ്‌ടമുടിക്കായലിനും കല്ലടയാറിനും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ മൺറോ തുരുത്ത്. ഇവിടത്തെ കായലും, പച്ച പുതച്ചു കിടക്കുന്ന തുരുത്തുമാണ് പ്രധാന ആകർഷണം. കൊല്ലത്തെ മറ്റൊരു ശ്രദ്ധേയമായ വിനോദ സഞ്ചാര കേന്ദ്രമാണ് തിരുമുല്ലവാരം ബീച്ച്. ഡിസ്കവറി ചാനൽ നടത്തിയ ഒരു സർവേ പ്രകാരം മനോഹരമായ പത്തു കടൽത്തീരങ്ങളിലൊന്നായും തിരുമുല്ലവാരത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവിടെക്ക് പോകാന്‍ ആനവണ്ടിയെയും നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.