കൊച്ചി: പുതുവത്സരദിനത്തിൽ ഫോർട്ട്കൊച്ചിയിലേക്ക് മാത്രമുള്ള കേന്ദ്രീകരണം ഒഴിവാക്കാൻ അടുത്ത വർഷം മുതൽ പ്രാദേശികമായി കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മേയർ അനിൽകുമാർ. പുതുവത്സരാഘോഷത്തിൽ ഫോർട്ട് കൊച്ചിയിലെ സംഘാടനത്തിൽ വന്ന പിഴവിൽ കളക്ടർ റിപ്പോർട്ട് തേടും. ക്രമീകരണങ്ങളിലെ വീഴ്ചകൾ നാണക്കേടായതോടെയാണ് നടപടി.
പുതുവത്സരരാവിൽ ക്രമീകരണങ്ങളിൽ വന്ന വീഴ്ചകളാണ് താഴേത്തട്ടിൽ പരിശോധിക്കുന്നത്. ഗതാഗത സംവിധാനത്തിൽ വന്ന പിഴവ്. ജനങ്ങളെ കുരുക്കിയ മൈതാനത്തിലെ ക്രമീകരണങ്ങൾ, പ്രാഥമിക സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് പരിശോധിക്കുന്നത്. ഫോർട്ട് കൊച്ചിയിലെ സംഘാടനം പ്രാദേശികമായി രൂപീകരിച്ച കാർണിവൽ കമ്മിറ്റിക്കാണ്. ക്രമീകരണങ്ങളായി വിവിധ വകുപ്പുകളുടെ ഏകോപനമാണ് സർക്കാർ ചുമതല. ഇത്രയും വലിയ പങ്കാളിത്തം കൈകാര്യം ചെയ്യാൻ സംഘാടക സമിതിക്ക് കഴിഞ്ഞില്ല. നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിൽ നിന്നും നിശ്ചിത തോതിൽ ആളെത്തിയിട്ടും സുരക്ഷ മതിയായില്ല.
ഫോർട്ട് കൊച്ചിയിൽ നിന്നും എറണാകുളത്തേക്കുള്ള റോ-റോ സർവീസ് ഇടക്ക് തടസപ്പെട്ടതും മുളവുകാട് നിന്നും പ്രത്യേക റോ-റോ എത്താതിരുന്നതും നഗരത്തിലേക്കുള്ള മടങ്ങി പോക്കിന് തടസമായി. പ്രൈവറ്റ് ബസുകൾ സർവീസ് നടത്തണമെന്ന എംഎൽഎയുടെ നിർദ്ദേശം പോലും പാലിക്കപ്പെട്ടില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പുതുവത്സരാഘോഷ വേദികളിലൊന്നാണ് ഫോർട്ട് കൊച്ചി. ഇതിലേക്കുള്ള സർക്കാരിന്‍റെ സാമ്പത്തിക സഹായം രണ്ട് ലക്ഷം രൂപ മാത്രമാണ്. ടൂറിസം വകുപ്പ് നേരിട്ട് സംഘാടനം ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നു. ടൂറിസം മന്ത്രി പങ്കെടുത്ത് ചർച്ച വേണമെന്ന തീരുമാനവും ഇത്തവണ പാലിക്കപ്പെട്ടില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033