ധരംശാല : ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ ന്യൂസിലൻഡിനു മേൽക്കൈ. ആദ്യം ബാറ്റ് ചെയ്യുന്ന കിവീസ് 29 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 141 റൺസാണ് നേടിയിരിക്കുന്നത്. 2 വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എന്ന നിലയിൽ നിന്ന് രചിൻ രവീന്ദ്രയും ഡാരിൽ മിച്ചലും ചേർന്നാണ് ന്യൂസീലൻഡിനെ ശക്തമായ നിലയിൽ എത്തിച്ചിരിക്കുന്നത്. ഇരുവരും ഫിഫ്റ്റി തികച്ചു. തീപാറും ബൗളിംഗിലൂടെ കിവീസ് ഓപ്പണർമാരെ വിറപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. ബുംറയും സിറാജും കൃത്യതയോടെ പന്തെറിഞ്ഞതോടെ ന്യൂസീലൻഡ് പതറി. ഇതിനിടെ റണ്ണൊന്നുമെടുക്കാത്ത ഡെവോൺ കോൺവേയെ സിറാജ് മടക്കി. ആദ്യ ബൗളിംഗ് ചേഞ്ചുമായെത്തിയ മുഹമ്മദ് ഷമി തൻ്റെ ആദ്യ പന്തിൽ വിൽ യങ്ങിനെയും (17) മടക്കി അയച്ചു.
എന്നാൽ മൂന്നാം നമ്പറിലെത്തിയ രചിൻ രവീന്ദ്രയും തുടർന്ന് ക്രീസിലെത്തിയ ഡാരിൽ മിച്ചലും ചേർന്ന് ന്യൂസീലൻഡിനെ രക്ഷിച്ചെടുത്തു. ഷമിയുടെ പന്തിൽ 12 റൺസിൽ നിൽക്കെ രവീന്ദ്രയുടെ ക്യാച്ച് ജഡേജ പാഴാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി. അത് മുതലെടുത്ത് ആക്രമണം കടുപ്പിച്ച താരം 56 പന്തിൽ ഫിഫ്റ്റി തികച്ചു. 60 പന്തിൽ മിച്ചലും അർദ്ധസെഞ്ചുറിയിലെത്തി. മധ്യ ഓവറുകളിൽ റൺ പിടിച്ചുനിർത്താൻ ഇന്ത്യ പാടുപെടുകയാണ്. കുൽദീപ് യാദവ് പതിവിനു വിപരീതമായി തല്ലുവാങ്ങിയപ്പോൾ സിറാജും ബുംറയും ഒഴികെ മറ്റ് ബൗളർമാരെയും കിവീസ് അനായാസം നേരിടുകയാണ്. രവീന്ദ്രയും 61 മിച്ചലും 58 ക്രീസിൽ തുടരുകയാണ്. അപരാജിതമായ 122 റൺസിൻ്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് ചേർത്തിരിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.