കാസര്‍ഗോഡ് : മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 4 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബേള മജിര്‍പള്ളക്കട്ടയിലെ ദേവപ്പ- വിജയലക്ഷ്മി ദമ്പതികളുടെ മകളാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് വിജയലക്ഷ്മി ജനറല്‍ ആശുപത്രിയില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ച വീട്ടിലെത്തി രാത്രി കുഞ്ഞിന് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 4 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
RECENT NEWS
Advertisment