തൊടുപുഴ: ഇടുക്കിയില്‍ കമിതാക്കള്‍ നവജാത ശിശുവിനെ കൊന്നു. കമ്പംമേട്ടില്‍ കമിതാക്കള്‍ ജനിച്ചയുടന്‍ കുഞ്ഞിനെ ഇവര്‍ തന്നെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ മധ്യപ്രദേശ് സ്വദേശിയായ സാധുറാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാലതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഏഴാം തീയതിയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. ഇരുവരും കമിതാക്കളാണ്. അടുത്ത മാസം വിവാഹം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നതിനിടെയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്.
ഇരുവരും കൂടെ ജോലി ചെയ്യുന്നയാളുടെ വീട്ടിലെ ബാത്ത്റൂമാണ് ഉപയോഗിക്കുന്നത്. ഇവിടെ വെച്ചായിരുന്നു പ്രസവം. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു എന്നതാണ് കേസ്. പിറ്റേന്ന് പതിവായി ജോലി നല്‍കുന്നയാള്‍ വീട്ടില്‍ എത്തിയപ്പോള്‍ കുഞ്ഞിന് അനക്കമില്ല എന്ന് പറഞ്ഞ് ഇരുവരും കരയുന്നതാണ് കണ്ടത്. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ ഡോക്ടര്‍ കൊലപാതകം സംശയിക്കുന്നതായി പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.