കൊച്ചി: എസ്‌എസ്‌എല്‍സി വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും. ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടക്കുക.
തെരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകള്‍ തുടങ്ങുക. വിതരണം ചെയ്യാനുള്ള പുസ്തകങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്കൂള്‍ തുറക്കല്‍ സംബന്ധിച്ച് തീരുമാനം പിന്നീടാകും എടുക്കുക. എട്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഇപ്പോള്‍ സ്കൂളുകളില്‍ നടക്കുന്നുണ്ട്. ഈ മാസം പകുതിയോടെ ഇത് പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഒന്‍പത്, പത്ത് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങള്‍ സ്കൂളുകളില്‍ എത്തിക്കും.