Monday, July 7, 2025 8:59 pm

വിൽപ്പനയിൽ അരലക്ഷം കടന്ന് ടാറ്റയുടെ ഇലക്‌ട്രിക് എസ്‌യുവി .

For full experience, Download our mobile application:
Get it on Google Play

രാജ്യത്തെ ഇലക്‌ട്രിക് പാസഞ്ചർ കാർ വിഭാഗത്തിന് ഇന്നു കാണുന്ന പ്രതാപം നേടിക്കൊടുത്തവരാണ് ടാറ്റ മോട്ടോർസ്. നെക്സോൺ ഇവിയുടെ വരവാണ് ഈ രംഗത്ത് കൂടുതൽ ശ്രദ്ധനേടിക്കൊടുത്തതും ആളുകളെ കൈയിലെടുത്തതും. ഇപ്പോൾ കാണുന്നവരെല്ലാം നെക്സോൺ ഇവിയുടെ ചുവടുപിടിച്ചു വന്നവരാണെന്നും വേണമെങ്കിൽ പറയാം. ഇന്ത്യന്‍ വിപണിയില്‍ ഒരു മാസം ഏറ്റവും കൂടുതല്‍ വൈദ്യുത കാറുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന സ്ഥാനം ടാറ്റക്ക് നേടിക്കൊടുത്തതും ഈ മോഡലിന്റെ വരവാണ്. ബ്രാൻഡിന്റെ ആദ്യത്തെ ഇവിയാണെങ്കിലും അതിന്റെയൊന്നും ഒരു പോരായ്‌മകളും ആർക്കും ചൂണ്ടിക്കാണിക്കാനായിരുന്നില്ല. ദേ ഇപ്പോൾ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയുടെ പുതിയൊരു നേട്ടം കൂടി ആഘോഷിക്കുകയാണ് ടാറ്റ മോട്ടോർസ്.

2020-ൽ അവതരിപ്പിച്ച് നാല് വർഷത്തിനുള്ളിൽ നെക്‌സോൺ ഇവിയുടെ 50,000 യൂണിറ്റുകൾ വിറ്റഴിച്ച നാഴികക്കല്ലാണ് കമ്പനിയിപ്പോൾ ആഘോഷിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനം വെറും മൂന്നര വർഷം കൊണ്ടാണ് ഈ നേട്ടം കൈയെത്തി പിടിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഇലക്ട്രിക് വാഹനത്തിന്റെ അരലക്ഷത്തോളം യൂണിറ്റുകൾ വിറ്റഴിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സീറോ എമിഷൻ വാഹനങ്ങൾക്ക് ലഭിച്ച മികച്ച സ്വീകാര്യതയാണ് മൂന്നര വർഷം കൊണ്ട് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ ഇലക്ട്രിക് കാറിന്റെ ഈ നേട്ടം വിരൽചൂണ്ടുന്നതും. നിലവിൽ നെക്‌സോൺ ഇവി പ്രൈം, മാക്‌സ് എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത വേരിയന്റുകളിൽ സ്വന്തമാക്കാനാവും. 14.49 ലക്ഷം മുതൽ 19.54 ലക്ഷം രൂപ വരെയാണ് കോംപാക്‌ട് ഇലക്‌ട്രിക് എസ്‌യുവിക്കായി രാജ്യത്ത് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

പ്രൈം, മാക്‌സ് എന്നിവ തമ്മിലുള്ള പ്രധാന വ്യത്യാസം വരുന്നത് ബാറ്ററി പായ്ക്ക് ശേഷിയിലും റേഞ്ചിലുമാണ്. ARAI സാക്ഷ്യപ്പെടുത്തിയ 312 കിലോമീറ്റർ റേഞ്ചുള്ള 30.2kWh ബാറ്ററിയാണ് നെക്സോൺ ഇവി പ്രൈമിൽ വരുന്നത്. അതേസമയം നെക്സോൺ ഇവി മാക്‌സിൽ 453 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന 40.5kWh ബാറ്ററി പായ്ക്കുമാണ് ടാറ്റ ഒരുക്കിയിരിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ രണ്ട് വേരിയന്റുകൾക്കും അവയുടെ ബാറ്ററികൾക്ക് IP67 റേറ്റിംഗ് ലഭിക്കുന്നുണ്ട്. രണ്ടും 3.3kW അല്ലെങ്കിൽ 7.2kW ചാർജറുമായാണ് വിപണിയിലെത്തുന്നത്. നെക്സോൺ ഇവി പ്രൈമിന് DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 60 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. എന്നാൽ നെക്സോൺ ഇവി മാക്‌സിന് 50kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 56 മിനിറ്റിനുള്ളിൽ 0-80 ശതമാനം മുതൽ ചാർജ് ചെയ്യാം എന്നതും നേട്ടമാണ്.

ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ നെക്സോൺ ഇവി പ്രൈമും ഇവി മാക്സും പെർമെനൻ്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറാണ് ഉപയോഗിക്കുന്നത്. പ്രൈമിൽ 129 bhp പവറിൽ 245 Nm torque വികസിപ്പിക്കുമ്പോൾ 0-100 കി.മീ. വേഗത വെറും 9.9 സെക്കൻഡിൽ നെക്സോണിന് കൈവരിക്കാനാവും. മാക്‌സ് വേരിയന്റിലെ മോട്ടോറിന് 143 bhp കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാനാവും. നെക്സോൺ ഇവി മാക്‌സിന് വെറും 9 സെക്കൻഡിനുള്ളിൽ 0-100 വേഗത കൈയെത്തിപ്പിടിക്കാനാവും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ

0
തിരുവനന്തപുരം: സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി സജി...

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഹൈറിസ്‌ക് വിഭാഗത്തിലുള്ളവര്‍ 5 ജില്ലകളിലെന്ന് ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: നിപ ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ അഞ്ച്...

മന്ത്രി സജി ചെറിയാൻ സ്വകാര്യ ആശുപത്രികളെ പിന്തുണച്ച് സംസാരിക്കില്ലെന്ന് മന്ത്രി വീണ ജോർജ്ജ്

0
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ കേരളത്തിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ സംസാരിക്കാനാണ് സാധ്യതയെന്നും...

അമ്പലപ്പുഴയില്‍ മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ അമ്മ മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയില്‍ മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ അമ്മ മരിച്ചു. അമ്പലപ്പുഴ കഞ്ഞിപ്പാടം...