Saturday, July 5, 2025 12:26 pm

ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10 ന് എത്തും?, പ്രത്യേകതകള്‍ ഇങ്ങനെ.!

For full experience, Download our mobile application:
Get it on Google Play

ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10 ന് എത്തുമെന്ന് സൂചന. മാസങ്ങള്‍ക്ക് മുമ്പ് നടന്ന റിലയന്‍സ് എജിഎമ്മിലാണ് ഇത് പ്രഖ്യാപിച്ചത്. ഗൂഗിളുമായി സഹകരിച്ച് നിര്‍മ്മിച്ച ഈ സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 11-ലാണ് (ഗോ പതിപ്പ്) പ്രവര്‍ത്തിക്കുന്നത്.

ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളൊന്നും ജിയോ വിശദീകരിച്ചിട്ടില്ലെങ്കിലും, ഇന്റര്‍നെറ്റില്‍ ഇതിന്റെ ഫീച്ചറുകളെല്ലാം തന്നെ പരസ്യമായിട്ടുണ്ട്. ട്വിറ്ററിലെ ഒരു ലീക്കര്‍ അടുത്തിടെ ഈ സ്മാര്‍ട്ട്‌ഫോണിന്റെ വിലയും മറ്റ് പ്രധാന സവിശേഷതകളും വെളിപ്പെടുത്തി.

ട്വീറ്റ് അനുസരിച്ച്, ജിയോഫോണ്‍ നെക്സ്റ്റിന്റെ വില 3,499 രൂപയാണ്. ക്വാല്‍കോമിന്റെ എന്‍ട്രി ലെവല്‍ സ്‌നാപ്ഡ്രാഗണ്‍ 215 ആണ് സ്മാര്‍ട്ട്‌ഫോണിന് കരുത്തേകുന്നത്. കൂടാതെ, ജിയോഫോണ്‍ നെക്സ്റ്റ് 2 ജിബി, 3 ജിബി റാം വേരിയന്റുകളിലാണ് എത്തുന്നത്.

കൂടാതെ 16 ജിബി, 32 ജിബി സ്‌റ്റോറേജുമുണ്ട്. ഒപ്പം നെക്സ്റ്റില്‍ 5.5 ഇഞ്ച് ഡിസ്‌പ്ലേയും 2500 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കാം. പുറമേ, മുന്നില്‍ 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും സെല്‍ഫികള്‍ക്കായി 8 മെഗാപിക്‌സല്‍ ഷൂട്ടറും ലഭിക്കും.

ജിയോഫോണ്‍ നെക്സ്റ്റ് ഫീച്ചറുകള്‍

ജിയോഫോണ്‍ നെക്സ്റ്റ് 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ ആയിരിക്കും. ഇത് ഒരു സ്‌നാപ്ഡ്രാഗണ്‍ 215 ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയും 2 ജിബി/3 ജിബി റാം, 16 ജിബി/32 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ് നല്‍കുകയും ചെയ്യും. 13 മെഗാപിക്‌സല്‍ സിംഗിള്‍ സെന്‍സറും മുന്‍വശത്ത് 8 മെഗാപിക്‌സലുമാണ് ഈ ഫോണിനുള്ളത്.

ട്വിറ്ററിലെ വെളിപ്പെടുത്തല്‍ പ്രകാരം, ജിയോഫോണ്‍ നെക്സ്റ്റിന് കട്ടിയുള്ള മുകളിലും താഴെയുമുള്ള ബെസലുകളും ലളിതമായ രൂപകല്‍പ്പനയുമാണുള്ളത്. ക്യാമറ മൊഡ്യൂളും എല്‍ഇഡി ഫ്‌ലാഷും ഉള്‍ക്കൊള്ളുന്ന ഒരു പോളികാര്‍ബണേറ്റ് റിയര്‍ പാനല്‍ ഇതിന് ലഭിക്കുന്നു. ഇത് കൂടാതെ, ഇതിന് ജിയോ ലോഗോയും സ്പീക്കര്‍ ഗ്രില്ലും ഉണ്ട്.

സ്മാര്‍ട്ട്‌ഫോണില്‍ 3.5 എംഎം ഓഡിയോ ജാക്ക് ഫീച്ചര്‍ ചെയ്‌തേക്കാം. എക്‌സ്ഡിഎ ഡെവലപ്പര്‍മാരുടെ മുന്‍ ചോര്‍ച്ചയും ജിയോഫോണ്‍ നെക്സ്റ്റിനെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

ഫോണിന്റെ ബൂട്ട് സ്‌ക്രീനിന്റെ സ്‌ക്രീന്‍ഷോട്ടും ഇപ്പോള്‍ ലഭ്യമാണ്. അതില്‍ ‘ജിയോഫോണ്‍ നെക്സ്റ്റ് വിത്ത് ഗൂഗിള്‍’ എന്ന് പറയുന്നു. ഇതില്‍ നിന്ന്, മനസിലാവുന്നത് 720-1,440 പിക്‌സല്‍ റെസല്യൂഷനുള്ള എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടാവുക എന്നാണ്.

ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 215 ടീഇ 1.3 ആണ് ഇതില്‍ ഉപയോഗിക്കുന്നത്. കൂടാതെ, ഗൂഗിളില്‍ നിന്നുള്ള ഒരു ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റ്, ഗൂഗിള്‍ അസിസ്റ്റന്റ്, ടെക്സ്റ്റ്ടുസ്പീച്ച് കഴിവുകള്‍, ട്രാന്‍സ്‌ലേഷന്‍, എഐ ഫില്‍ട്ടറുകളുള്ള ഒരു സ്മാര്‍ട്ട് ക്യാമറ എന്നിവയും ജിയോ ഫോണിലേക്ക് വരുന്നു.

ജിയോഫോണ്‍ നെക്സ്റ്റിന്റെ ഇന്ത്യയിലെ വില

ജിയോഫോണ്‍ നെക്സ്റ്റിന്റെ വില ഇപ്പോഴും അവ്യക്തമാണ്. എങ്കിലും, ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 4 ജി സ്മാര്‍ട്ട്‌ഫോണായിരിക്കും ഇതെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

അതിനു പുറമേ, സ്മാര്‍ട്ട്‌ഫോണിന്റെ വില 3,499 രൂപയാകുമെന്ന് ലീക്കര്‍ യോഗേഷ് വെളിപ്പെടുത്തി. ഒരു മുന്‍ റിപ്പോര്‍ട്ട് ഏകദേശം 50 ഡോളറായിരിക്കും (ഏകദേശം 3,700 രൂപ) ഇതിനെന്നാണ് സൂചന. കിട്ടിയ വിവരങ്ങള്‍ അനുസരിച്ച്, ജിയോഫോണ്‍ നെക്സ്റ്റ് 4,000 രൂപയ്ക്ക് താഴെയായിരിക്കും റിലയന്‍സ് വില്‍ക്കുകയെന്ന് പ്രതീക്ഷിക്കുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ കുഴി നാട്ടുകാർ ഇടപെട്ട് കോൺക്രീറ്റ് ചെയ്തു

0
പുല്ലാട് : വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ...

തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിക്കുന്നു

0
തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിച്ചു....

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ മാതൃകാവീടിന്റെ നിർമാണം അന്തിമഘട്ടത്തിൽ

0
കല്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ...

പ്രതിഷേധിച്ചവരെ അപായപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത് : ചാണ്ടി ഉമ്മൻ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കാനിടയായ...