Sunday, July 6, 2025 5:16 pm

വീട്ടമ്മയെ വശീകരിച്ച് സുഹൃത്തുക്കൾക്ക് കാഴ്ച വെച്ചത് സജാദ്; മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം , ആത്മഹത്യ ചെയ്ത് നാലാം പ്രതി

For full experience, Download our mobile application:
Get it on Google Play

നെയാറ്റിൻകര: വിവാഹിതയായ സ്ത്രീയെ പ്രണയം നടിച്ച് വശീകരിച്ച് സുഹൃത്തുക്കൾ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിച്ചിരുന്നു. പോലീസുകാരനുൾപ്പെടെ മൂന്നു പ്രതികൾക്ക് പത്തുവർഷം കഠിനതടവാണ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ പ്രതികൾ 50000 രൂപവീതം പിഴയും അടയ്‌ക്കേണ്ടതായി വരും. കേസിൽ കോടതി വിധി എത്തുന്നതിന് മുൻപേ നാലാം പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു. കേസിലെ നാലാം പ്രതിയാണ് കോടതിയിൽ വാദം നടക്കുന്നതിനിടയിൽ ആത്മഹത്യ ചെയ്തത്.

വിവാഹിതയായ നെയ്യാറ്റിൻകര സ്വദേശിനിയാണ് പരാതിക്കാരി. ഒന്നാം പ്രതി പാപ്പനംകോട് എസ്‌റ്റേറ്റ്ഷാന മൻസിലിൽ സച്ചു എന്ന സജാദ്(33), രണ്ടാം പ്രതി വിളവൂർക്കൽ ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത്(32), മൂന്നാം പ്രതി പോലീസുകാരനായ ചൂഴാറ്റുകോട്ട അഭയൻ(47) എന്നിവരെയാണ് അസിസ്റ്റൻ്റ് സെഷൻസ് ജഡ്ജി ബീബിനാ നാഥ് ശിക്ഷിച്ചത്. ഒന്നാം പ്രതി പ്രണയം നടിച്ച് യുവതിയെ വശീകരിക്കുകയും തുടർന്ന് മറ്റുള്ളവർക്കുകൂടി കാഴ്ചവയ്ക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സജാദ് യുവതിയെ പരിചയപ്പെടുന്നത് ആശുപത്രിയിൽ വച്ചാണ്. പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. സജാദിന്റെ സുഹൃത്ത് ശ്രീജിത്തുമായും യുവതിക്ക് പരിചയം ഉണ്ടായി. 2016 നവംബർ 25-ന് സജാദ് പറഞ്ഞതനുസരിച്ച് യുവതി ഇയാളെ കാണാനെത്തി. കുറച്ച് സ്ഥലങ്ങൾ കാണാമെന്നും, കറങ്ങാമെന്നും പറഞ്ഞായിരുന്നു വിളിച്ച് വരുത്തിയത്. യാത്രാമദ്ധ്യേ ശ്രീജിത്തും ഇവർക്കൊപ്പം കൂടി. മറ്റൊരു സുഹൃത്തിനെ കാണാമെന്ന് പറഞ്ഞ് സജാദും ശ്രീജിത്തും കൂടി യുവതിയെ മൂന്നാം പ്രതിയായ പോലീസുകാരൻ അഭയൻ്റെ വീട്ടിലെത്തിച്ചു. ഇവിടെ വച്ച് സജാദും ശ്രീജിത്തും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു.

പിന്നാലെ അഭയനും യുവതിയെ പീഡിപ്പിച്ചു. മൂന്ന് പേരുടെ ക്രൂരപീഡനങ്ങൾക്കൊടുവിൽ അവശനിലയിലായ യുവതി നരുവാമൂട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ കേസ് ആകുന്നതിന് മുൻപ് ഇക്കാര്യം യുവതിയുടെ അയൽവാസി അറിഞ്ഞിരുന്നു. ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി. തനിക്കു വഴങ്ങണമെന്നും ഇല്ലെങ്കിൽ ഈ വിവരം പുറത്തു പറയുമെന്നും ചൂണ്ടിക്കാട്ടിയാണ് അയൽവാസി യുവതിയെ ഭീഷണിപ്പെടുത്തിയത്.

ഇതോടെയാണ് പീഡിപ്പിച്ച മൂന്ന് പേർക്കെതിരെയും, പീഡനം മുതലെടുത്ത് ഭീഷണിപ്പെടുത്തിയ അയൽക്കാരനുമെതിരെയും യുവതി പരാതി നൽകിയത്. അന്വേഷണത്തിനിടെ അയൽവാസിയെ പോലീസ് നാലാം പ്രതിയാക്കി. എന്നാൽ, ഇയാൾ വിചാരണ ആരംഭിക്കുന്നതിനു മുൻപേ ജീവനൊടുക്കുകയായിരുന്നു. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെയ്യാറ്റിൻകര ഡിവൈഎസ്︋പിയുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിലെ ആരോഗ്യമേഖല മികച്ചതെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് എം.എ ബേബി

0
ന്യൂഡൽഹി: കേരളത്തിലെ ആരോഗ്യമേഖല മികച്ചതെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ...

മണ്ണാർക്കാട് ബസ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

0
പാലക്കാട്: മണ്ണാർക്കാട് ബസ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. സമയത്തെ ചൊല്ലിയാണ്...

തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാൾ പിടിയിൽ

0
തൃശ്ശൂർ: തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാൾ പിടിയിൽ....

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ

0
മലപ്പുറം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ. സേവാഭാരതി...