Friday, July 4, 2025 11:37 am

”എന്‍.എച്.ആര്‍.എഫ് വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് 2021 ” ശ്രീലേഖ ഐ.പി.എസ്സിന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍ (എന്‍.എച്.ആര്‍.എഫ്) 2021 ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ ഈ വര്‍ഷത്തെ ” എന്‍.എച്.ആര്‍.എഫ് വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് 2021 ” പ്രഖ്യാപിച്ചു . അവാര്‍ഡ് കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും , ആദ്യത്തെ വനിതാ ഡി .ജി. പി യുമായിരുന്ന .ശ്രീലേഖ ഐ .പി .എസ്സിന് ആണ് ലഭിക്കുന്നത് . നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍ (NHRF) അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യയിലുട നീളം പ്രവര്‍ത്തിച്ചു വരുന്ന ഒരു മനുഷ്യാവകാശ സംഘടനയാണ്.

കോളേജ് ലക്ചററായും , റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥയായും ശ്രീലേഖ സേവനമനുഷ്ഠിച്ചിട്ടുണ്ട് . 1987 ല്‍ ആണ് ഔദ്യോഗിക ജീവിതം തുടങ്ങിയത് .പോലീസ് ഓഫീസര്‍ എന്ന നിലയില്‍ ഒരു സ്ത്രീയെന്ന പ്രതിബദ്ധതകളെല്ലാം മറികടന്ന് മൂന്ന് ജില്ലകളില്‍ പോലീസ് സൂപ്രണ്ട് ആയും , സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, എറണാകുളം റേഞ്ചിലെ ഡി.ഐ.ജി, വിജിലന്‍സ്, സി.ബി.ഐ, മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളില്‍ സി.ഇ.ഒ., ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ആദ്യ വനിതാ ജയില്‍ മേധാവി ,സ്ത്രീ സുരക്ഷക്കായുള്ള നിര്‍ഭയ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ , ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസിലെ ഡയറക്ടര്‍ ജനറല്‍ , എന്നീ പദവികളിലെല്ലാം സേവനം അനുഷ്ഠിച്ചിട്ടുണ്ട് . വിജിലന്‍സില്‍ ആയിരുന്നപ്പോള്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിക്കുകയുമുണ്ടായി . ഫയര്‍ ഫോഴ്സ് മേധാവിയായിട്ടായിരുന്നു സര്‍വീസില്‍ നിന്നും വിരമിച്ചത് .

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു

0
സീതത്തോട് : ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു. രണ്ടാഴ്ചയ്ക്കിടെ അനുഭവപ്പെട്ട...

നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5 വാർഡുകൾ കണ്ടൈമെൻ്റ് സോണാക്കി പ്രഖ്യാപിച്ച് ജില്ലാ...

0
പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5...

തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

0
കോട്ടയം : മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി...