ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുവെന്ന് എന്‍ഐഎ. ഇവരാണ് ഇതര സമുദായത്തില്‍പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കിയിരുന്നത്. സംസ്ഥാന വ്യാപകമായി റിപ്പോര്‍ട്ടര്‍മാരുടെ ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നു. ലക്ഷ്യം വെയ്ക്കുന്നവരുടെ വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കിയതും ഈ രഹസ്യവിഭാഗമാണ്. പിഎഫ്‌ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.ഈ രഹസ്യവിഭാഗം പിഎഫ്‌ഐ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചത്.
രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെ പരിശോധനയിലാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഐഎസ് ബന്ധം തെളിഞ്ഞത്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയതിലും പിഎഫ്‌ഐക്കെതിരെ അന്വേഷണം തുടരുകയാണെന്നും ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു. പിന്നാലെ 14 പ്രതികളുടെ റിമാന്‍ഡ് കൊച്ചി എന്‍ഐഎ കോടതി നീട്ടി. റിമാന്‍ഡ് കാലാവധി 180 ദിവസമായാണ് കോടതി നീട്ടിയത്.