Wednesday, May 7, 2025 8:57 am

ഖലിസ്താൻ വിഘടനവാദികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം ഇനാം പ്രഖ്യാപിച്ച് എൻ.ഐ.എ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ ഖലിസ്താൻ വിഘടനവാദി നേതാക്കളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻ.ഐ.എ. ഹർവീന്ദർ സിങ് സന്ദു, ലക്ബീർ സിങ് സന്ദു എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. പരമിന്ദർ സിങ് കെയ്റ, സത്നാം സിങ്, യാദ്‍വീന്ദർ സിങ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിൽ ഇവർ ഭീകരപ്രവർത്തനം നടത്തിയിട്ടുണ്ടെന്നാണ് എൻ.ഐ.എ കണ്ടെത്തൽ.

നിരോധിത സംഘടനയായ ബാബർ ഖൽസ ഇന്റർനാഷണലിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും പണം സ്വരൂപിക്കുകയും ചെയ്തുവെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്ത്യയും കാനഡയും തമ്മിൽ ഖലിസ്താൻ വിഘടനവാദത്തിന്റെ പേരിൽ ബന്ധം വഷളാവുന്നതിനിടെയാണ് എൻ.ഐ.എ നടപടി. നേരത്തെ ഖലിസ്താൻ വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

ഇന്ത്യൻ പ്രതിരോധസേന നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ സ്വാഗതം ചെയ്ത് ഉവൈസി

0
ന്യൂഡൽഹി : പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച്...

നമ്പർപ്ലേറ്റ് രൂപമാറ്റം വരുത്തിയതുമായ ഇരുചക്ര നമ്പർ വാഹനങ്ങളെ പിടികൂടാൻ ട്രാഫിക് പോലീസ്

0
തിരുവനന്തപുരം : നമ്പർ പ്ലേറ്റ് ഘടിപ്പിക്കാതെയും ക്യാമറക്കണ്ണുവെട്ടിക്കാൻ നമ്പർപ്ലേറ്റ് രൂപമാറ്റം വരുത്തിയതുമായ...

നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനം : രാഹുൽ ഗാന്ധി

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ...