കൊച്ചി : എന്‍.ഐ.എ കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 16 ലേക്ക് മാറ്റി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസ്സിലാണ് സ്വപ്ന കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
16 ന് മുമ്പ് എന്‍.ഐ.എ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജാമ്യാപേക്ഷ നിരസിച്ച വിചാരണക്കോടതി വിധി ചോദ്യം ചെയ്താണ് ഹര്‍ജി. വിചാരണ ആരംഭിക്കുന്നത് അനന്തമായി നീളുകയാണെന്നും തനിക്കെതിരെ യു എ പി എ നിലനില്‍ക്കില്ലെന്നും സ്വപ്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ്. എന്‍ ഐ എ കേസ്സില്‍ കഴിഞ്ഞ ജൂലൈ മുതല്‍ സ്വപ്ന റിമാന്റിലാണ്.