കോട്ടയം : പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിനി നിഥിനയെ കഴുത്തറുത്ത് കൊലപ്പെടുത്താനിടയാക്കിയത് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയം പ്രതി അഭിഷേക് ബൈജുവിന്റെ മൊഴി.നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട്.
അതിന്റെ ചിത്രങ്ങള്‍ താന്‍ ഫോണില്‍ കണ്ടു’ ഇതാണ് ഇത്തരമൊരു കൃത്യം ചെയ്യുന്നതിലേക്ക് നയിച്ചതെന്നാണ് അഭിഷേക് മൊഴി നല്‍കിയിരിക്കുന്നത്. കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ സംശയത്തിന് കൃത്യമായി മറുപടി ലഭിക്കുന്നതിന് നിഥിനയെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും, അതിനായി സ്വന്തം കൈ ഞരമ്പ് മുറിക്കാനാണ് കത്തി കൈയില്‍ കരുതിയതെന്നും മൊഴിയില്‍ പറയുന്നു. ഇതിലൂടെ നിഥിനയുടെ സഹതാപം നേടിയെടുക്കാമെന്ന് കരുതിയിരുന്നതായും അഭിഷേക് പറയുന്നു.
പരീക്ഷ കഴിഞ്ഞിറങ്ങിയ കളപ്പുരക്കല്‍ വീട്ടില്‍ നിഥിന (22) നെ അഭിഷേക് ഇന്ന് രാവിലെ 11.30 ഓടെ കോളേജ് ക്യാമ്പസില്‍ വച്ച് കഴുത്തറുത്ത് കൊല്ലപ്പെടുത്തുകയായിരുന്നു.’