കണ്ണൂർ: ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഇൻസ്പെക്ടർമാർക്ക് ഡിജിപിയുടെ കർശന നിർദേശം. വ്യാഴാഴ്ച ഇറങ്ങിയ ഉത്തരവിന്റെ വിശദാംശങ്ങൾ ശനിയാഴ്ചയോടെ എല്ലാ പോലീസ് സ്റ്റേഷനുകളിലും എത്തി. രാത്രിയിൽ ആരെയെങ്കിലും സ്റ്റേഷനിൽ നിർത്തുന്നുണ്ടെങ്കിൽ അതു രേഖയാക്കണം. കസ്റ്റഡിയിലുള്ളവരുടെ ആരോഗ്യസ്ഥിതി സർക്കാർ ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കണം. കേസിന്റെ വിവരങ്ങൾ മേലുദ്യോഗസ്ഥരെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. കൂടാതെ പോലീസ് കാവലും നൽകണം. കല്പറ്റയിൽ പോലീസ് കസ്റ്റഡിയിലായിരുന്ന ആദിവാസി യുവാവ് ഗോകുൽ സ്റ്റേഷൻ ശൗചാലയത്തിൽ മരിച്ച പശ്ചാത്തലത്തിലാണ് നിർദേശം.
ലഹരിയുമായി പിടികൂടിയവർ സ്റ്റേഷനിൽ വൈകാരികമായി പെരുമാറുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്. ഇവർ കാണിക്കുന്ന പരാക്രമത്തിന് പലപ്പോഴും പോലീസുകാർ മറുപടി പറയേണ്ടിവരുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള ആളുകളെ കസ്റ്റഡിയിലെടുക്കുമ്പോൾ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. വൈകിട്ട് ആറിനുശേഷം കേസുമായോ പരാതിയുമായോ ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിൽ എടുക്കുകയോ ചെയ്ത് ആരെ സ്റ്റേഷനിൽ കൊണ്ടുവന്നാലും ഡിവൈഎസ്‌പി റാങ്കുള്ള പോലീസ് ഉദ്യോഗസ്ഥൻ അറിഞ്ഞിരിക്കണം. അറസ്റ്റ് റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറണം. പെറ്റിക്കേസ് ചുമത്തുന്ന ചെറിയ കുറ്റങ്ങൾക്കായി ആരെയും പിടിച്ചുകൊണ്ടുപോകേണ്ടതില്ല. കുറ്റത്തിന്റെ ഗൗരവമനുസരിച്ചുവേണം പെരുമാറാൻ.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.