Saturday, July 5, 2025 5:54 am

വഴിയോരത്ത് രാത്രി ഉറങ്ങുന്നവര്‍ക്ക് അഭയമാകാന്‍ നൈറ്റ് ഷെല്‍ട്ടര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നഗരത്തില്‍ രാത്രിയില്‍ വഴിയോരത്ത് ഉറങ്ങുന്നവര്‍ക്കായി നൈറ്റ് ഷെല്‍ട്ടര്‍. ജില്ലാ ഭരണകൂടവും, കൊച്ചി നഗരസഭയും ജിസിഡിഎയും സംയുക്തമായാണ് അശരണര്‍ക്ക് ആശ്വാസമാകുന്ന പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ ഭിക്ഷാടന നിരോധനവുമായി ബന്ധപ്പെട്ട് മേയര്‍ എം അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെയും സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. കൊച്ചി നഗരസഭയില്‍ ഭിക്ഷാടനം നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്. കളക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പീസ്വാലി ഫൗണ്ടേഷന്‍ വഴിയോരത്ത് ഉറങ്ങുന്നവരുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. ഇതില്‍ രോഗികളെ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ശരണാലയങ്ങളില്‍ സംരക്ഷിക്കുവാന്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ ജോസഫ് കളത്തിപറമ്പില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജനറല്‍ ആശുപത്രിയിലെ പ്രാഥമികമായ പരിശോധനയ്ക്ക് ശേഷം ഇവരെ ശരണാലയങ്ങളിലേക്ക് മാറ്റും.

ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അഭയകേന്ദ്രം ഇല്ലാതെ വഴിയരികില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങാന്‍ നൈറ്റ് ഷെല്‍ട്ടര്‍ സജ്ജമാക്കാന്‍ ജി.സി.ഡി.എ തയാറാണെന്ന് ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള അറിയിച്ചു. രാവിലെ ജോലിക്ക് പോയി വൈകീട്ട് തിരിച്ച് വന്ന് താമസിക്കാനുളള രീതിയിലാണ് സൗകര്യം ഒരുക്കുന്നത്. ഇവരുടെ സംരക്ഷണവും നടത്തിപ്പും പീസ് വാലി ഫൗണ്ടേഷന്‍ ഏറ്റെടുക്കും. മറ്റ് സ്പോണ്‍സര്‍ഷിപ്പുകളും കണ്ടെത്തും. വഴിയോരത്തെ താമസം കര്‍ശനമായി തടയുമെന്ന് സിറ്റി പോലീസ് കമീഷണര്‍ യോഗത്തില്‍ അറിയിച്ചു. സംസ്ഥാന, ജില്ലാ അതിര്‍ത്തികള്‍ കടന്ന് നഗരത്തിലെത്തുന്ന യാചകരെ നഗരത്തില്‍ ഇറക്കുന്ന മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നതായി ആക്ഷേപമുണ്ട്. ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് പുറമെ നിയമ പരിപാലനത്തിനും ഇവര്‍ ബുദ്ധിമുട്ടാക്കുന്നു. വഴിയോരത്ത് കിടക്കുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് സംഘടനകള്‍ ഒഴിവാക്കണമെന്നും കമ്മീഷണര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

ഭിക്ഷാടന നിരോധനം നിലവിലുള്ള നഗരത്തില്‍ വഴിയരികില്‍ ഭിക്ഷാടനം നടത്തുവാനോ താമസിക്കാനോ നിയമപരമായി കഴിയില്ലെന്നും, യാചകനിരോധനം കര്‍ശനമാക്കുവാന്‍ സാമൂഹ്യ നീതി വകുപ്പും ശക്തമായി ഇടപെടണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.എല്ലാവരുടെയും സഹകരണത്തോടെ നഗരത്തെ ഭിക്ഷാടന വിമുക്തമാക്കാനും അശരണരായ ആളുകളെ സംരക്ഷിക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഏകോപനം ജില്ലാ ഭരണകൂടം നടത്തും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉത്സവത്തിനിടെ സംഘർഷം ; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് അടിയേറ്റു

0
കൊല്ലം : കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം....

കുന്നംകുളത്ത് നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു

0
തൃശൂർ : ഗൃഹനാഥനെ കടിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം ; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തും

0
തൃശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ജൂലൈ ഏഴാം തീയ്യതി തിങ്കളാഴ്ച...

ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാൾ അറസ്റ്റിൽ

0
കാസർഗോഡ് : ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ്...