Monday, April 7, 2025 10:43 am

നിലയ്ക്കൽ ശുദ്ധജല വിതരണ പദ്ധതി ; പൈപ്പിടുന്നതിന് വെട്ടിപ്പൊളിച്ച വാലുപാറ മുതൽ ആങ്ങമൂഴി വരെയുള്ള ഭാഗത്തെ റീടാറിങ് വൈകുന്നു

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : നിലയ്ക്കൽ ശുദ്ധജല വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പ് ഇടുന്നതിനു റോഡ് വെട്ടിപ്പൊളിച്ച വാലുപാറ മുതൽ ആങ്ങമൂഴി വരെയുള്ള ഭാഗത്തെ റീടാറിങ് വൈകുന്നു. ഈ ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ എല്ലാം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും ടാറിങ് ജോലികൾ ആരംഭിക്കാനുള്ള നടപടികൾ നീളുകയാണ്. റോഡിന്റെ ഒരു വശത്തു കൂടിയാണ് പൈപ്പ് ലൈൻ പോകുന്നത്. ഇതിനായി റോഡ് ഏകദേശം 5 അടിയോളം കുഴിച്ചിരുന്നു. ടാറിങ് പൂർത്തിയായി കിടന്ന റോഡ് വീണ്ടും തുരന്ന് മാറ്റിയ ശേഷമായിരുന്നു പൈപ്പുകൾ സ്ഥാപിക്കുന്നത്.

ഇതിൽ നിലയ്ക്കൽ മുതൽ ആങ്ങമൂഴി വരെയുള്ള ഭാഗത്തെ കുഴികൾ നികത്തിയ ശേഷം ടാറിങ് നടത്തി. വാലുപാറ–ഉറുമ്പിനി വഴി ശുദ്ധീകരണ ശാലയിലേക്കു പോകുന്ന റോഡിന്റെ പുന:രുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ ഈ ഭാഗത്തെ ടാറിങ് പിന്നീട് നടക്കും. ഈ രണ്ടു ഭാഗത്തിനും മധ്യേ വരുന്ന ആങ്ങമൂഴിയിൽ നിന്നും വാലുപാറ വരെയുള്ള ഭാഗത്തെ ടാറിങാണ് ഇനി പൂർത്തിയാകാനുള്ളത്. പൈപ്പ് സ്ഥാപിക്കാൻ റോഡ് കുഴിച്ച കാരണത്താൽ വീതി വളരെ കുറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഴകുളത്ത് ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

0
പഴകുളം : പഴകുളത്ത് ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു....

വഖഫ് നിയമഭേദഗതിയെ അനുകൂലിച്ചു ; മണിപ്പൂരിൽ ബിജെപി നേതാവിന്റെ വീടിന് തീയിട്ടു

0
ഗുവാഹത്തി: പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതിയെ പിന്തുണച്ച മണിപ്പുരിലെ ന്യൂനപക്ഷ മോർച്ച...