തിരുവനന്തപുരം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പി ലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പൊതു സ്വതന്ത്രനെ സ്ഥാനാര്‍ത്ഥിയാക്കണോ പാര്‍ട്ടി നേത്യത്വത്തില്‍ നിന്ന് ഒരാളെ നിര്‍ത്തണോ എന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റ് അന്തിമ തീരുമാനം എടുക്കും.
എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന ആഗ്രഹം മലപ്പുറം ജില്ലാ കമ്മിറ്റിക്കുണ്ട്. നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം, ജില്ല പഞ്ചായത്ത് അംഗം ഷെറോണ റോയി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീര്‍ എന്നിവര്‍ പരിഗണനയിലുണ്ട്. പ്രൊഫ. തോമസ് മാത്യു, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു എന്നിവരുടെ പേരാണ് പൊതുസ്വതന്ത്രരായി പറഞ്ഞു കേള്‍ക്കുന്നത്.