മലപ്പുറം: മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളെ നവകേരള സദസ്സിന്റെ പ്രചാരകരാക്കി നിലമ്പൂർ നഗരസഭ. നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ വിളംബര ജാഥയിലാണ് നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചത്. ഒൻപത്, പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ ഇരുന്നൂറോളം കുട്ടികളെ സ്കൂളിൽ നിന്ന് ജാഥക്കായെത്തിച്ചു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ കാണിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു വിദ്യാർഥികളുടെ വിളംബര ജാഥ. നഗരസഭ ചെയർമാനും ജില്ലാ പട്ടിക വർഗ ഓഫിസിൽ നിന്നും കുട്ടികളെ വിട്ടു നൽകണമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊണ്ടുപോയതെന്ന് പ്രധാന അധ്യാപകൻ അറിയിച്ചു. കുട്ടികളെ പങ്കെടുപ്പിക്കാൻ സ്കൂളിന് നിർദ്ദേശം നൽകിയില്ലെന്നും അവർ സ്വമേധയാ എത്തിയതാണെന്നുമാണ് നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീമിന്റെ വിശദീകരണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.