കാളികാവ് : ഇന്ന് കാളികാവ് മേഖലയിൽ ഗഫൂർ എന്ന തൊഴിലാളിയെ കടുവ പിടിച്ച സ്ഥലമടക്കം കരുവാരകുണ്ട് കാളികാവ് ചോക്കാട് മേഖലകളിൽ കടുവയുടെയും പുലിയുടെയും സന്നിധ്യമുണ്ട് എന്നും അടിയന്തരമായി ഇക്കാര്യത്തിൽ നടപടികൾ എടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ വർഷം മാർച്ച് 14ന് കിഫ നിലമ്പൂർ സൗത്ത് ഡിഎഫ്ഒക്ക് പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിന്റെ ഫലമാണ് ജനവാസ മേഖലയിൽ ഇറങ്ങിയ വന്യമൃഗ അക്രമണത്തിൽ വിലപ്പെട്ട ഒരു ജീവൻകൂടി നഷ്ടപ്പെട്ടതെന്ന് കിഫ. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഡിഎഫ്ഒ സ്ഥലം സന്ദർശിക്കുകയും കൃഷിയിടത്തിൽ നിന്ന് ഓടിപോകുന്ന കടുവയെ നേരിട്ട് കാണുകയും ചെയ്തതാണ്. പക്ഷെ 2 മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഇതുവരെ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ നിലമ്പൂർ സൗത്ത് ഡിഎഫ്ഒക്കെതിരെ മനപൂർവമായ നരഹത്യക്ക് കേസെടുത്തു അറസ്റ്റ് ചെയ്യുകയും കുറ്റകരമായ കൃത്യവിലോപം നടത്തിയതിന് സർവീസിൽ നിന്ന് ഉടനടി പിരിച്ചുവിടുകയും ചെയ്യണമെന്ന് കിഫ ശക്തമായി ആവശ്യപ്പെട്ടു.
—
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിനെ മനപൂർവമായ നരഹത്യക്കു അറസ്റ്റ് ചെയ്ത് ജോലിയിൽ നിന്നും പിരിച്ചു വിടുക – കിഫ
RECENT NEWS
Advertisment