Saturday, May 10, 2025 2:51 pm

നിപ മരണം ; 6 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, സമ്പര്‍ക്കപ്പട്ടികയില്‍ 267 പേർ, 81 പേർ ആരോഗ്യ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ സമ്പർക്കപട്ടികയിലുള്ള ആറു പേരുടെ പരിശോധനാ ഫലം കൂടി ഇന്ന് നെഗറ്റീവ് ആയി. ഇതു വരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണെന്നും അധികൃതർ അറിയിച്ചു. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണുള്ളത്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. ഇന്നലെ ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. രോഗ ലക്ഷണങ്ങളുമായി ഒരാള്‍ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്.

ഈ വ്യക്തിയടക്കം നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കിവരുന്നത്. മൂന്നു പേര്‍ ഉള്‍പ്പെടെ 268 പേര്‍ക്ക് കോള്‍ സെന്റര്‍ വഴിയും മാനസിക പിന്തുണ നല്‍കി. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ബംഗളൂരുവില്‍ ക്വാറന്റയിനില്‍ കഴിയുന്ന, നിപ ബാധിച്ച് മരണപ്പെട്ട 24 കാരന്റെ സഹപാഠികള്‍ക്ക് സര്‍വ്വകലാശാല പരീക്ഷ എഴുതാനുള്ള സൗകര്യം ഏര്‍പ്പെടുത്തി നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി യോഗത്തില്‍ അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ കര്‍ണാടക ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള തടസ്സം പരിഹരിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൽ നടപടികളുമായി നാർകോട്ടിക് കൺട്രോൾ ബ്യൂറോ

0
കൊച്ചി: സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൽ നടപടികളുമായി നാർകോട്ടിക് കൺട്രോൾ ബ്യൂറോ....

ആചാരങ്ങൾ ഒന്നൊന്നായി നിരോധിച്ച് ശബരിമലയെ വാണിജ്യകേന്ദ്രമാക്കി മാറ്റുകയാണെന്ന് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ

0
റാന്നി : ആചാരങ്ങൾ ഒന്നൊന്നായി നിരോധിച്ച് ശബരിമലയെ വാണിജ്യകേന്ദ്രമാക്കി മാറ്റുകയാണെന്ന് മിസോറം...

ഐപിഎല്‍ താരങ്ങള്‍ക്ക് തിരികെ പോകാന്‍ പ്രത്യേക വന്ദേ ഭാരത് ട്രെയിൻ

0
ന്യൂഡല്‍ഹി: ഇന്ത്യ - പാക് സംഘര്‍ഷത്തെ തുടര്‍ന്ന് മത്സരം പാതിവഴിയില്‍ നിര്‍ത്തിയതിനു...

ഇന്ത്യ – പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ രാജസ്ഥാൻ അതിർത്തി പ്രദേശത്ത് ഒന്നിലധികം സ്ഫോടനങ്ങൾ

0
ജയ്പുർ: ഇന്ത്യ - പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ രാജസ്ഥാൻ അതിർത്തിയിൽ സംശയാസ്പദമായ...