കാസര്‍ഗോഡ് : ചെങ്കളയില്‍ പനി ബാധിച്ച് മരിച്ച അഞ്ച് വയസ്സുകാരിയുടെ നിപ്പ പരിശോധനാ ഫലം നെഗറ്റീവ്. സ്രവം വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്, പുണെ ലാബുകളിലേക്ക് അയച്ചിരുന്നു. ഇതില്‍ കോഴിക്കോട്ടെ ലാബിലെ ട്രൂനാറഫ്‌റ് പരിശോധനയിലാണ് നിപയില്ലെന്ന് വ്യക്തമായത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ ആര്‍ടിപിസിആര്‍ ഫലം ഇന്ന് രാത്രി വൈകിയോ നാളെ രാവിലെയോ ലഭിക്കും. ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരിക്കുന്നത്.