മലപ്പുറം: മലപ്പുറം തിരുവാലിയിൽ നിപ മരണത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ബെംഗളൂരുവിലും ജാഗ്രതാ നിർദേശം നൽകി. മരിച്ച 24-കാരന്‍റെ ബെംഗളൂരുവിലുള്ള സഹപാഠികളും നിരീക്ഷണത്തിലാണ്. മരിച്ച മലപ്പുറം സ്വദേശി ബെംഗളൂരുവിലായിരുന്നു പഠിച്ചിരുന്നത്. ബെംഗളൂരുവിൽ നിന്ന് മരണ വിവരമറിഞ്ഞ് മലപ്പുറത്തെ മരണവീട്ടിലെത്തിയ സഹപാഠികളെയും നിരീക്ഷണത്തിലാക്കും. ഇതിൽ 13 വിദ്യാർഥികൾ നിലവിൽ കേരളത്തിലാണ് ഉള്ളത്. ഇവരോട് നാട്ടിൽ തുടരാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. എന്നാൽ ബെംഗളൂരുവിലുള്ള 3 വിദ്യാർഥികൾ താമസസ്ഥലത്ത് നിരീക്ഷണത്തിലാണ്. ഇവരോട് എല്ലാവരോടും പിസിആർ പരിശോധന നടത്താനും നിർദേശം നൽകി. കർണാടക ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കേരളത്തിൽ നിന്ന് ആരോഗ്യവകുപ്പ് കൈമാറിയ വിവരങ്ങളനുസരിച്ചാണ് കർണാടക ആരോഗ്യവകുപ്പിന്‍റെ നടപടി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1